ചവറ: നീണ്ടകരയില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. കാവനാട് കിടപ്പാടം വയലില്‍ പുളിത്തറവീട്ടില് മനോഹരന് (50) ആണ് മരിച്ചത്. മത്സ്യബന്ധനത്തിനായി പോയ ആന്റണിമോന് എന്ന ബോട്ടാണ് പുലിമുട്ടിന് സമീപം അപകടത്തില്‍പ്പെട്ടത്.
മനോഹരന്റെ മൃതദേഹം പുലിമുട്ടിലെ പാറകള്‍ക്കിടയില്‍ കുരുങ്ങിയനിലയിലായിരുന്നു കണ്ടെത്തിയത്. ക്രെയിന്‍ ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
പരിക്കുകളെ തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന മറ്റു അഞ്ചുപേരെ ഫിഷറീസ്, മറൈന്‍ വിഭാഗങ്ങളുടെ ബോട്ടുകള്‍ രക്ഷപ്പെടുത്തി. ഇവരെ പിന്നീട് വിവിധ അശുപത്രികളിലെത്തിച്ചു.
അപകടത്തില്‍പ്പെട്ട മൂന്ന് പേരെ ജില്ലാ ആശുപത്രിയിലും മറ്റു രണ്ടു പേരെ കൊല്ലത്തേയും ചവറയിലേയും സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: