മുംബൈ: 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു മഹാരാഷ്ട്രയിലെ എന്‍സിപി മന്ത്രിമാര്‍ രാജിവയ്ക്കുന്നു. ജൂണ്‍ 15 നു മന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കെയാണു തീരുമാനം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ അംഗങ്ങളാണ്.
ഉപമുഖ്യമന്ത്രി അജിത് പവാര്‍, പൊതുമരാമത്ത് മന്ത്രി ചഗന്‍ ഭുജ്ബല്‍, ആഭ്യന്തരമന്ത്രി ആര്.ആര്. പാട്ടീല്‍, ഗ്രാമീണ വികസന മന്ത്രി ജയന്ത് പാട്ടീല്‍ എന്നിവര്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനു രാജിക്കത്ത് സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ഇവര്‍ മന്ത്രിസ്ഥാനങ്ങള്‍ രാജിവയ്ക്കുന്നത്.
2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് ഒമ്പത് സീറ്റാണു ലഭിച്ചത്. ഈ നില മെച്ചപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് എന്‍സിപി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ശരത് പവാര്‍ വെള്ളിയാഴ്ച എന്‍.സി.പി മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ മന്ത്രിമാരുടെ രാജി തീരുമാനം പവാര്‍ അംഗീകരിക്കുകയായിരുന്നു.
മഹാരാഷ്ട്ര മന്ത്രിസഭയില്‍ എന്‍.സി.പിക്ക് 15 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സഹമന്ത്രിമാരുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: