പത്തനാപുരം: നാട്ടുകാര്‍ക്ക് പ്രയോജനമില്ലാത്ത കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് ഭരണാധികാരികളുടെയും വാര്‍ഡംഗത്തിന്റെയും അഴിമതിക്ക് ഉദാഹരണമാകുന്നു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ കടുവാത്തോട് ജംഗ്ഷനില്‍ പുതുതായി നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രമാണ് വ്യത്യസ്തമായിരിക്കുന്നത്. മഴ പെയ്താല്‍ നാലു വശത്തും നിന്നുള്ള വെള്ളം പുറത്തുപോകാതെ തടാകതുല്യമായി മാറുകയാണ്. യാത്രക്കാര്‍ക്ക് ഇരിക്കാന്‍ സാധിക്കാത്തവിധമാണ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം. തീരെ ബമില്ലാത്ത തൂണുകളും കാറ്റടിച്ചാല്‍ ഉലഞ്ഞുപോകുന്ന മേല്‍ക്കൂരയും ഭീതിയുണ്ടാക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിര്‍മിച്ചിരിക്കുന്ന ഈ വ്യത്യസ്തമായ കാത്തിരിപ്പുകേന്ദ്രത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധുമായി രംഗത്ത് വന്നിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഇതുനിര്മ്മിച്ചിരിക്കുന്നതെന്നാണ് ഗ്രാമപഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ ഇരുപതിനായിരത്തിന്റെ പോലും മൂല്യം ഇതിനില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പണം അഴിമതി കാണിച്ച് വാര്‍ഡംഗവും പഞ്ചായത്ത് അധികൃതരും വീതിച്ചെടുത്തതാണെന്നും ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: