കൊല്ലം: എസ്എന്‍ കോളജില്‍ എബിവിപി യൂണിറ്റ് സമ്മേളനം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ത്തിയ എബിവിപിയുടെ പതാക മദ്യപിച്ചെത്തി ഒരു കൂട്ടം എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
ക്യാമ്പസിലെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടി വേണമെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ബി.ബബുല്‍ദേവ് ആവശ്യപ്പെട്ടു.
ഇത്തരം കാടത്ത നടപടികളെ സംഘടനാതലത്തില്‍ നേരിടും. ഇതിനെതിരെ തിങ്കളാഴ്ച എബിവിപി ജില്ലാ വ്യാപകമായി പ്രതിഷേധപരിപാടികള്‍ നടത്തുമെന്നും ബബുല്‍ദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: