കമ്പളക്കാട്: ആദിവാസി കുടുംബത്തെ കോടിക്കണക്കിന് രൂപ വിലവരുന്ന സ്ഥലത്തുനിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വര്‍ഗ്ഗീയവാദികള്‍ നടത്തിയ ആക്രമണത്തിനെതിരെ ബിജെപിയുടെയും ആദിവാസി സംഘത്തിന്റെയും നേതൃത്വത്തില്‍ കമ്പളക്കാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മാര്‍ച്ച് വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് പള്ളിയറ രാമന് ഉദ്ഘാടനം ചെയ്തു.
ആദിവാസികള്‍ക്ക് നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങള്‍ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുന്നതിനുള്ള ശേഷി അവര്‍ക്കുണ്ട്. പഴശ്ശിയുടെ യുദ്ധം കഴിഞ്ഞ് ശ്രദ്ധാപൂര്‍വ്വം മാറ്റിവെച്ചിരിക്കുന്ന ആയുധങ്ങള്‍ ഓരോ കുടുംബത്തിന്റെ പക്കലമുണ്ടെന്ന് അധികാരി വര്‍ഗ്ഗവും ആദിവാസി വിഭാഗത്തെ പീഡിപ്പിക്കുന്നവരും ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും. സമൂഹത്തില്‍ പ്രശ്നക്കാരനായി മാറാന്‍ ഒരു ആദിവാസിയും ശ്രമിക്കാറില്ല. എന്നാല്‍ ജീവിക്കാന്‍വേണ്ടി ആയുധമെടുക്കേണ്ടി വന്നാല്‍ അതിന് ആദിവാസിയല്ല കുറ്റക്കാരന്‍ എന്നദ്ദേഹം പറഞ്ഞു.
ആദിവാസികളുടെ പട്ടയഭൂമി ചില ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി കളിസ്ഥലമാക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയും. ആദിവാസി കുടുംബത്തെ അക്രമിച്ച സംഭവത്തില്‍ പോലീസ് തികഞ്ഞ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചത്. നികുതിപ്പണം കൊണ്ട് ശമ്പളം പറ്റുന്ന പോലീസുകാരന് ബിനാമികളോട് പണം വാങ്ങി ആദിവാസികള്‍ക്കെതിരെ കേസ്സെടുക്കാനാണ് ഭാവമെങ്കില്‍ അവര്‍ക്കെതിരെയും ശക്തമായ തിരിച്ചടി ആദിവാസി വിഭാഗത്തില്‍ നിന്നും ഉണ്ടാകും, പള്ളിയറ രാമന് ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ബിജെപി കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് ശങ്കരന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്, ടി.എ.മാനു, പി.ആര്.വിജയന്, പാലേരി രാമന്, ജോസഫ് വളവനാല്‍, പി.ജി.ആനന്ദ്കുമാര്‍, വി.നാരായണന്, ടി.എം.സുബീഷ് പ്രസംഗിച്ചു. കെ.ശ്രീനിവാസന്, അനില്‍ കരണി, ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്, അത്തിക്കല്‍ അച്ചപ്പന്‍, കെ.എം.ഹരീന്ദ്രന്‍, സുരേന്ദ്രന് ചെറുവാടി, വിജയന്, ശേഖരന്, ആനേരി ചാപ്പന്, ഗോപാലകൃഷ്ണന്, കെ.എ.വെള്ളന്, രാജ്മോഹന്‍, മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: