ഡോ. സുനിതാ കൃഷ്ണന്
മാനഭംഗങ്ങള്ക്കിരയാകുന്ന സ്ത്രീകള്‍ക്ക് അഭയകേന്ദ്രമൊരുക്കുന്ന സാമൂഹികപ്രവര്‍ത്തകയും മലയാളിയുമായ ഡോ. സുനിതാ കൃഷ്ണനെ വാര്‍ത്തയിലെ സ്ത്രീയായി തെരഞ്ഞെടുക്കാം. രാഷ്ട്രീയപാര്‍ട്ടികളുടെ പിന്‍ബലമോ വന്‍കിടക്കാരുടെ ശുപാര്‍ശയോ ഇല്ലാതെ ആന്ധ്രാപ്രദേശിലെ വനിതാ കമ്മീഷന് അംഗമായി സുനിതയെ നിയമിച്ചു. സ്ത്രീപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ‘പ്രജ്ജ്വല’ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണിത്. എയ്ഡ്സ് ബാധിച്ച 5,000 കുട്ടികളുടെ വിദ്യാഭ്യാസവും വേശ്യാലയങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി വിദ്യാഭ്യാസവും ജോലിയും നല്കി അവരെ പുനരധിവസിപ്പിക്കുന്നതും മറ്റുമാണ് പ്രജ്ജ്വലയുടെ പ്രവര്‍ത്തനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: