തിരുവനന്തപുരം: ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു. പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നാളെ മുതല്‍ സായാഹ്ന ഒ.പികള്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
ഡെങ്കി ചികിത്സയ്ക്കുള്ള രക്ത പരിശോധനകളും സൗജന്യമാക്കിയിട്ടുണ്ട്. സായാഹ്ന ഒ പിയ്ക്ക് തയ്യാറല്ലെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാപക പ്രതിഷേത്തെ തുടര്‍ന്ന് കെജിഎംസിടിഎ തീരുമാനം തിരുത്തുകയായിരുന്നു ഇന്ന് രാവിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ സായാഹ്ന ഒപി നടത്താന്‍ സന്നദ്ധമാണെന്ന് സര്‍ക്കാരിനെ അറിയിച്ചു. പിന്നാലെ കെജിഎംസിടിഎ ഭാരവാഹികളും സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
ഫറല്‍ ആശുപത്രികളായ മെഡിക്കല്‍ കോളജുകളില്‍ സായാഹ്ന ഒപി അപ്രായോഗികമാണെന്നായിരുന്നു നേരത്തെ കെജിഎംസിടിഎയുടെ നിലപാട്. ഇതിനെതിരെ സംഘടനയിലെ ഒരു വിഭാഗം രംഗത്തുവരികയും ചെയ്തിരുന്നു. പനി പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം പരിഗണിക്കാത്തതും ഡോക്ടര്‍മാരുടെ നിസഹകരണത്തിനു കാരണമായി. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയന്നതോടെയാണ് നിലപാട് മാറ്റാന്‍ ഡോക്ടര്‍മാരുടെ സംഘടനം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: