കൊല്‍ക്കത്ത: ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലില്‍ രാജസ്ഥാന് റോയല്‍സ് ഉടമയും ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര കുറ്റം സമ്മതിച്ചതോടെ ബിസിസിഐയ്ക്ക് മേല്‍ രാജസ്ഥാന് റോയല്‍സിനെ പുറത്താക്കാനുള്ള സമ്മര്‍ദ്ദം ശക്തമായി.
രാജ് കുന്ദ്രയുമായുള്ള പ്രശ്നം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ജൂണ്‍ 10ന് അടിയന്തര കമ്മിറ്റി കൂടാനും ഐപിഎല്ലില്‍ നിന്ന് രാജസ്ഥാനെ പുറത്താക്കാനും ബിസിസിഐ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന് ശേഷം റിതി സ്പോര്‍ട്ട്സിലെ ധോണിയുടെ ഓഹരി സംബന്ധിച്ചും അന്വേഷിക്കുമെന്ന് ജഗ്മോഹന് ഡാല്‍മിയ പറഞ്ഞെന്നാണ് അറിയുന്നത്.
ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനെതിരെയുള്ള അന്വേഷണത്തില്‍ ബോര്‍ഡ് അംഗങ്ങളാരും തന്നെയില്ലെന്നും രണ്ട് അംഗ മുന്‍ ജഡ്ജിമാരുടെ സമിതിയാണ് രൂപീകരിച്ചിരിക്കുന്നതെന്നും ഡാല്‍മിയ പറഞ്ഞു. മൂന്ന് അംഗ സമിതിയില്‍ നിന്ന് ജഗ്ദലെ കഴിഞ്ഞ ആഴ്ച്ച ഒഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: