മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. പെട്രോകെമിക്കല്‍, ഓയില്‍, ഗ്യാസ്, റീട്ടെയില്‍, ടെലികോം മേഖലകളിലായിരിക്കും നിക്ഷേപം. റിലയന്‍സ് ഓഹരി ഉടമകളുടെ യോഗത്തില്‍ സംസാരിക്കവെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്മാന് മുകേഷ് അംബാനി അറിയിച്ചതാണിക്കാര്യം.
എണ്ണ, പ്രകൃതി വാതക പര്യവേഷണം ഉത്പാദനം, റീഫൈനിംഗ്, മാര്‍ക്കറ്റിംഗ്, പെട്രോകെമിക്കല്‍സ് മേഖലകള്‍ക്കാണ് നിക്ഷേപത്തില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍സ് ഉത്പാദകരായി മാറുകയാണ് റിലയന്‍സിന്റെ ലക്ഷ്യം എന്നും അംബാനി പറഞ്ഞു. പ്രതിവര്‍ഷം 15 ദശലക്ഷം ടണ്‍ എന്നത് 25 ലക്ഷം ടണ്ണായി ഉയര്‍ത്തുന്നതിനാണ് പദ്ധതിയിടുന്നത്.
കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ അടുത്ത നാല്-അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,0000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: