കൊല്ലം: ജില്ലയിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ഹിന്ദു ഐക്യവേദി നേതാക്കള്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കി. മെയ്യ് 22 മുതല്‍ ഒരാഴ്ച ജില്ലയിലുടനീളം നടത്തിയ പരിസ്ഥിതി സംരക്ഷണ ജാഥയിലൂടെ ലഭിച്ച വിവരങ്ങള്‍ കളക്ടര്‍ക്ക് കൈമാറിയതായി ഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന് അറിയിച്ചു.ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണന് സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, സഹസംഘടനാസെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, പരിസ്ഥിതി സംരക്ഷണസമിതി പ്രസിഡന്റ് ശശിധരന്‍പിള്ള, സെക്രട്ടറി സുധാകരന്‍പിള്ള എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. കൊല്ലം താലൂക്കിലെ തൃക്കോവില്‍ വട്ടം കോടാലിമുക്ക്, കണിയാം തോടിന്റെ ഇരുഭാഗത്തും ഉള്ള ഏലാ, കുന്നിക്കോട് പത്തനാപുരം ഭാഗങ്ങളിലെ പാടശേഖരങ്ങള്‍, 200 ഏക്കറോളം വരുന്ന പെരുങ്കുളം ഏലാ, തുടങ്ങിയവ നികത്തുന്നതിനെതിരെ നടപടി വേണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു.
ചൂരല്‍പൊയ്ക പ്രശ്നം, കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ നിന്നുള്ള മലിനജല നിര്‍മ്മാര്‍ജനം, അനധികൃത കുഴല്‍കിണര്‍ നിര്‍മ്മാണം, ചിറ്റടീശ്വരം ക്ഷേത്രത്തിന്റെ ആറാട്ടുകുളം സംരക്ഷണം, മരുത്തടി വട്ടകായര് സംരക്ഷണം, പത്തനാപുരം കലഞ്ഞിയൂര് മേഖലകളിലെ പാറക്വാറി പ്രശ്നം, ചടയമംഗലം, കോട്ടൂക്കല്‍ കാവ് സംരക്ഷണം, ശാസ്താംകോട്ട ശുദ്ധജലതടാക പ്രശ്നം, പടിഞ്ഞാറെ കല്ലടയിലെ മണലൂറ്റ്, ഇത്തിക്കരയാറിന്റെ കരയില്‍ നിന്നുള്ള മണലെടുപ്പ്, കണ്ണനല്ലൂര്‍ ക്ഷേത്രമൈതാനത്തെ ഇടപെടലുകള്‍, അനധികൃത അറവുശാലകള്‍, കൊട്ടാരക്കര താലൂക്കിലെ ഗോവിന്ദമംഗലം ഭാഗത്ത് ഭൂമാഫിയയുടെ കയ്യേറ്റം, കൊട്ടാരക്കര പുലമണ്‍ തോട് കയ്യേറ്റം, കുളത്തൂപ്പുഴ ക്ഷേത്ര കടവ് സംരക്ഷണം തുടങ്ങിയ പ്രശ്നങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: