കൊച്ചി: 42 പിക്സല്‍ മാന്വല്‍ സൂമുള്ള 50ഫൈന്‍ പിക്സ് ക്യാമറകളുമായി ഫ്യൂജി. 24 മില്ലീ മീറ്റര്‍ മുതല്‍ 1000 മില്ലീ മീറ്റര്‍ വരെ- ഫോക്കല്‍ ലെങ്ങ്തുള്ള ഇവക്ക് ചിത്രങ്ങളെ കൂടുതല്‍ വേഗതയിലും ഭംഗിയിലും പകര്‍ത്താനാകും. വിവിധ ഫോക്കല്‍ ലെങ്ങ്തുകള്ക്കനുസരിച്ചു വത്യസ്ത ലെന്‍സുകള്‍ ഉപയോഗിക്കാനാകും ഒരു സെക്കന്റില്‍ 60 ഫ്രെയിം എന്ന വേഗതയില്‍ എച്ച് ഡി ഗുണമേന്മയില് വീഡിയോയും ചിത്രീകരിക്കാമെന്നതും മൈക്രൊഫോണുകള് ഘടിപ്പിക്കാവുന്നതിനാല് ചിത്രത്തോടൊപ്പം തന്നെ ശബ്ദവും ആസ്വദിക്കാനാകുമെന്നതും ഈ ക്യാമറയെ വ്യത്യസ്തമാക്കുന്നു.
സ്ലോ മോഷന്‍ ചിത്രങ്ങള്‍ എടുക്കാന്‍ സെക്കന്റില്‍ 480 ഫ്രെയിം എന്ന വേഗതയിലും ഉപയോഗിക്കാം. ഫേസ് ഡിറ്റക്ഷന്‍ പിക്സല്‍ സാങ്കേതിക വിദ്യയും സീന്‍ തിരിച്ചറിയുന്ന മോഡും ഉപയോഗിച്ചു വസ്തുവില്‍ നിന്നു ഫോക്കസ് ഒട്ടും നഷ്ട്പ്പെടാതെ ചിത്രങ്ങളെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: