കൊച്ചി: ആദ്യകാല ക്രിക്കറ്റ് താരം ബാലന് പണ്ഡിറ്റ് (89) അന്തരിച്ചു. വടക്കന്‍ പറവൂരിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തില്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങി അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്ന താരമായിരുന്നു ബാലന് പണ്ഡിറ്റ്.
ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള താരമാണ് ഇദ്ദേഹം. 1955ല്‍ മദ്രാസ് ടീമിനെതിരേ തിരു-കൊച്ചി ടീമിനു വേണ്ടി രണ്ട് ഇന്നിങ്സിലും അര്‍ധ സെഞ്ചുറി നേടി. ഇതോടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന് ഇംഗ്ലണ്ടിലെ ലങ്കാഷെറില് കളിക്കാന്‍ തെരഞ്ഞെടുത്തു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ലങ്കാഷെറില് കളിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായിരുന്ന അദ്ദേഹം ഇന്ത്യയിലെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. തിരുക്കൊച്ചി ടീമിനു വേണ്ടിയും തുടര്‍ന്നു കേരളാ ടീമിനുവേണ്ടിയും രഞ്ജി ട്രോഫിയില്‍ അദ്ദേഹം കളിച്ചിരുന്നു. രഞ്ജി ട്രോഫിയില്‍ ഒരു ഇരട്ട സെഞ്ചുറി അടക്കം അഞ്ചുതവണ സെഞ്ചുറി നേടിയിട്ടുണ്ട്.
13 മത്സരങ്ങളില്‍ കേരള ക്യാപ്റ്റനായി. 46 മത്സരങ്ങളില്‍ നിന്നായി അഞ്ച് സെഞ്ചുറികളോടെ 2317റണ്‍സെടുത്തിട്ടുണ്ട്. ആന്ധ്രയ്ക്കെതിരേ പുറത്താകാതെ നേടിയ 262 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഇംഗ്ലീഷ് ക്രിക്കറ്റ് ലീഗിലും അദ്ദേഹം കളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: