ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന അന്തര്‍ സംസ്ഥാന അത്ലറ്റിക് മീറ്റില്‍ 34 പോയിന്റോടെ കേരളം കുതിപ്പ് തുടങ്ങി. കടുത്ത വെല്ലുവിളി ഉയര്‍ത്ത് ആതിഥേയരായ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 20 പോയിന്റോടെ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുണ്ട്.
മയൂഖാ ജോണിയുടെ സ്വര്‍ണം ഉള്‍പ്പടെ അഞ്ച് മെഡലുകളാണ് കേരളം നേടിയത്. പോള്‍വാട്ടില്‍ കര്‍ണാടകയുടെ ഖ്യാതി മീറ്റ് റിക്കോര്‍ഡിട്ടു. തമിഴ്നാടിന്റെ മലയാളി താരം വി.എസ് സുരേഖയുടെ റിക്കോര്‍ഡാണ് ഖ്യാതി മറികടന്നത്. സുരേഖയെ സാക്ഷിയാക്കിയായിരുന്നു ഖ്യാതിയുടെ നേട്ടം. ലോങ് ജമ്പില്‍ മൂന്ന് മെഡലുകള്‍ കേരളം കരസ്ഥമാക്കി.
400, 800, 1500 മീറ്ററുകള്‍ ഉള്‍പ്പടെ 13 സെമി മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. 800 മീറ്ററില്‍ പി.ടി ഉഷയുടെ ടിന്റു ലൂക്ക കേരളത്തിന് ഏറെ പ്രതീക്ഷ നല്കുന്നു. മീറ്റില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് പൂനെയില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: