തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ആഭ്യന്തര വകുപ്പിനെച്ചൊല്ലിയാണ് തര്‍ക്കം. ഇന്ന് രണ്ടിലൊന്ന് അറിയണമെന്ന് ഇരുഗ്രൂപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്കുള്ള സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല.
ആഭ്യന്തരവകുപ്പില്ലാതെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. അര്‍ഹമായ പരിഗണന കിട്ടിയാലേ മന്ത്രിസഭയിലേക്കുള്ളൂവെന്ന് നേരത്തെ ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കാനില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. ഇന്നലെ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് മുഖ്യമന്ത്രിയെ കണ്ടിരുന്നു.
നിയമസഭാ സമ്മേളനത്തിന് മുമ്പ് രമേശ് ചെന്നിത്തല മന്തി സഭയിലെത്തുന്നത് കാത്തിരുന്ന് കാണാമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ കൊച്ചി താജ് മലബാര്‍ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളില്‍ മുഖ്യമന്ത്രി പി.പി. തങ്കച്ചനുമായി ചര്‍ച്ച ചെയ്തു.
ചര്‍ച്ചയിലെ വിഷശദാംശങ്ങള് പി.പി തങ്കച്ചന് ഇന്ന് രാവിലെ രമേശ് ചെന്നിത്തലയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: