ന്യൂദല്‍ഹി: ആര്‍ബിഐ ഇന്‍ഫ്ലേഷന്‍ ലിങ്ക്ഡ് ബോണ്ട് പുറത്തിറക്കി. സ്വര്‍ണത്തിലുള്ള നിക്ഷേപം നിരുത്സാഹപ്പെടുത്തി ഗാര്‍ഹിക സമ്പാദ്യം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബോണ്ട് പുറത്തിറക്കിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതിലൂടെ 15,000 കോടി രൂപവരെ സമാഹരിക്കാനാണ് പദ്ധതി.
കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ഇന്‍ഫ്ലേഷന്‍ ഇന്‍ഡക്സ്ഡ് ബോണ്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്. 1000-2000 കോടി രൂപയുടെ ബോണ്ടുകളാണ് ഇന്നലെ ഇഷ്യു ചെയ്തത്. 10 വര്‍ഷമാണ് ഈ ബോണ്ടുകളുടെ കാലാവധി. എല്ലാ മാസവും അവസാനത്തെ ചൊവ്വാഴ്ചയായിരിക്കും ബോണ്ട് പുറപ്പെടുവിക്കുക. എല്ലാ വിഭാഗത്തില്‍പ്പെട്ട നിക്ഷേപകര്‍ക്കും ആദ്യ ശ്രേണിയില്‍പ്പെട്ട ബോണ്ടുകള്‍ വാങ്ങുന്നതിന് അവസരം ഉണ്ടായിരിക്കും. എന്നാല്‍ ഒക്ടോബറില്‍ പുറത്തിറക്കുന്ന രണ്ടാം ശ്രേണിയില്‍ ഉള്‍പ്പെട്ട ബോണ്ടുകള്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്.
ഇടത്തരക്കാരേയും ദരിദ്രരേയും ഉയരുന്ന പണപ്പെരുപ്പത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് മാര്‍ഗ്ഗം കണ്ടെത്തണമെന്ന് ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്‍ഫ്ലേഷന്‍ ഇന്‍ഡക്സ്ഡ് ബോണ്ട്സ് പുറത്തിറക്കിയത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി ഉയരുന്നതാണ് കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതിന് പ്രധാന കാരണം. ആര്‍ബിഐയും കേന്ദ്ര സര്‍ക്കാരും കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതില്‍ ആശങ്കയിലാണ്. 2012-13 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 6.7 ശതമാനമെന്ന റെക്കോഡ് നിരക്കിലാണ് കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ന്നത്.
ബോണ്ടുകളില്‍ മേലുള്ള വിദേശ സ്ഥാപന നിക്ഷേപത്തിലൂടെ അഞ്ച് ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രൂപയുടെ വിലയിടിവ് തടയുന്നതിനും കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കുന്നതും ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ രണ്ട് അധികൃതര്‍ പറയുന്നു.
സര്‍ക്കാര്‍ ബോണ്ടുകളിന്മേലുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം സംബന്ധിച്ച ഫയലില്‍ ഒപ്പ് വയ്ക്കുന്നതിന് ധനകാര്യമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ധനമന്ത്രാലത്തിന്റെ അനുമതി ലഭിച്ചാലുടന്‍ തീരുമാനം പ്രഖ്യാപിക്കും. മെയ് മാസത്തില്‍ രൂപയുടെ മൂല്യത്തില്‍ 4.8 ശതമാനം ഇടിവാണ് നേരിട്ടത്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 6.7 ശതമാനമായാണ് ഉയര്‍ന്നത്. ക്രൂഡ് ഓയിലിന്റേയും സ്വര്‍ണത്തിന്റേയും ഇറക്കുമതിയിലുണ്ടായ വര്‍ധനവാണ് കറന്റ് അക്കൗണ്ട് കമ്മി ഉയരാന്‍ കാരണം.
വിദേശ സ്ഥാപന നിക്ഷേപം സംബന്ധിച്ച മാനദണ്ഡത്തില്‍ ഇളവ് വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇളവ് വരുത്താനാണ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: