ന്യൂദല്‍ഹി: വാഹന വിപണിയില്‍ ടാറ്റാ മോട്ടോഴിസിനേയും ടൊയോട്ടയേയും പിന്നിലാക്കി ഹോണ്ട മുന്നേറുന്നു. ഹോണ്ടയുടെ ആദ്യ ഡീസല്‍ കാറായ അമേസ് വിപണിയിലെത്തിയതിനെ തുടര്‍ന്നാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. കാര്‍ വിപണിയില്‍ ഇപ്പോഴും മാരുതി സുസുക്കിയും ഹ്യൂണ്ടായ്യും മഹീന്ദ്ര ആന്റ് മഹീന്ദ്രയുമാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. നാലാം സ്ഥാനത്താണ് ഹോണ്ട.
ഹോണ്ടയുടെ അമേസിന് പ്രധാന വെല്ലുവിളിയുയര്‍ത്തുന്ന മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയര്‍ 11,342 യൂണിറ്റാണ് മെയ് മാസത്തില്‍ വിറ്റഴിച്ചതെങ്കില്‍ 6,036 യൂണിറ്റ് അമേസ് കാറുകളാണ് ഇക്കാലയളവില്‍ വിറ്റത്. ഡീസലിന്റേയും പെട്രോളിന്റേയും വിലയിലുള്ള നേരിയ അന്തരമാണ് ഇതിന് സഹായകമായത്.
എന്നാല്‍ ഡിമാന്റ് ഉയരുന്നതിനനുസരിച്ച് ഈ വാഹനം ഡെലിവറി ചെയ്യാന്‍ സാധിക്കുന്നില്ല എന്നതാണ് ഹോണ്ട നേരിടുന്ന പ്രധാന വെല്ലുവിളി. കാരണം അമേസ് നിര്‍മിക്കുന്ന ഗ്രേയിറ്റര്‍ നോയിഡ ഫാക്ടറിയുടെ പ്രതിമാസ ഉത്പാദന ശേഷി 10,000 യൂണിറ്റാണ്. അടുത്ത വര്‍ഷം മൂന്ന് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട.
വാഹന വിപണിയില്‍ മൂന്നാമതായിരുന്ന ടാറ്റാ മോട്ടോഴ്സിന്റെ ഇപ്പോഴത്തെ സ്ഥാനം അഞ്ചാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മാതാക്കളായ ടാറ്റ ഇപ്പോള്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
ചെലവ് കുറഞ്ഞ കാറായ നാനോ ഇറക്കിയെങ്കിലും ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: