കോഴിക്കോട് : സംസ്ഥാനത്ത് ഇന്നുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു പേര് മരിച്ചു. കൊയിലാണ്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അധ്യാപകന് മരിച്ചു. വിശ്വനാഥന് (46) ആണു മരിച്ചത്. തിരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു മുക്കം സ്വദേശി പതിനഞ്ചുകാരന് മരിച്ചു. എട്ടു പേര്‍ക്കു പരുക്കേറ്റു.
കൊടുങ്ങല്ലൂരില്‍ നടന്ന അപകടത്തില്‍ മുന്ന് സ്കൂള്‍ കുട്ടികള്‍ക്ക് പരിക്കേറ്റു. സ്കൂള്‍ ബസ് മരത്തിലിടിച്ചാണ് പരിക്ക്. ബസിലുണ്ടായിരുന്ന ആയയ്ക്കും പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കു നിസാരമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
കൊടുങ്ങല്ലൂര്‍ ശാന്തിനികേതന്‍ സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: