കൊച്ചി: ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ എഡിറ്റര്‍ ലീലാ മേനോന് മാധവിക്കുട്ടിയുടെ മതം മാറ്റത്തെയും മനം മാറ്റത്തേയും കുറിച്ച് വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ വായനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് വായിച്ചത്. ഞങ്ങള്‍ക്കു കിട്ടിയ പ്രതികരണങ്ങള്‍ എണ്ണമറ്റതാണ്. അവയില്‍ ക്ഷോഭിക്കുന്നവയും സങ്കടപ്പെടുന്നവയും പ്രതിഷേധിക്കുന്നവയും അഭിനന്ദിക്കുന്നവയുമുണ്ട്. തുറന്നു പറഞ്ഞതിനെ അഭിനന്ദിക്കുന്നവരാണധികം.
ജന്മഭൂമിയുടെ വെബ്സൈറ്റിലൂടെ വാര്‍ത്ത വായിച്ചവരും ജന്മഭൂമിയുടെ ലേഖനം പുന:പ്രസിദ്ധീകരിച്ച സൈറ്റുകള്‍ വായിച്ചവരും സോഷ്യല്‍ മീഡിയകള്‍ വഴി വിപുലമായ ചര്‍ച്ചകള്‍ തന്നെ ഈ വിഷയത്തില്‍ നടത്തി. ടെലിവിഷന്‍ ചാനലുകള്‍ വാര്‍ത്ത ഏറ്റു പിടിച്ചു. വരും നാളുകളില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടും എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ജന്മഭൂമി പ്രസിദ്ധീകരിക്കും. സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിലും ടെലിവിഷനുകളിലും വന്ന പ്രതികരണങ്ങളില്‍ ചിലത്….
“അമ്മയുടെ ഇസ്ലാമിലേക്കുള്ള മതംമാറ്റം എണ്‍പതുകളില്‍ തന്നെ നടന്നിരുന്നെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അമ്മ എന്നോടുതന്നെ ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പുറംലോകം അറിഞ്ഞാല്‍ അച്ഛന് പ്രശ്നമുണ്ടാകും, മക്കളായ നിങ്ങള്‍ക്ക് പ്രശ്നമുണ്ടാകും എന്ന് പറഞ്ഞു. ഇപ്പോള്‍ അടുത്ത് മംഗളത്തില്‍ എന്തോ ലേഖനം വന്നിട്ടുണ്ട്. അതെല്ലാം സ്വാഗതം ചെയ്യുന്നു. ഇന്ദുമേനോന് ഇന്ദുമേനോന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്ക്കട്ടെ. ഞാന്‍ എന്റെ വിശ്വാസത്തിലും അറിവിലും ഉറച്ചു നില്ക്കാം. നുണ പറയുന്നവര്‍ അത് പറഞ്ഞു നടന്നോട്ടെ.
ഇങ്ങനെ പറയുന്ന ആള്‍ക്കാരുടെ ധാരണ മതം മാറുന്നതായി പ്രഖ്യാപിച്ച ദിവസത്തിലാണ് മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതെന്നാണ്. അത് ശരിയല്ല. ഇപ്പോള്‍ പലരും പറയുന്നത്. അമ്മ ഇതിന് വേണ്ടി മതംമാറി. ഒരാള്‍ക്ക് വേണ്ടി മതം മാറി. ഒരു പുരുഷന് വേണ്ടി മതം മാറി എന്നെല്ലാമാണ്. എന്റെ അമ്മയോടൊപ്പം 24 മണിക്കൂറും ഉണ്ടായിരുന്ന ആളാണ് ഞാന്‍. ഇതെല്ലാം നുണയാണെന്നേ എനിക്ക് പറയാനുള്ളൂ.
ഇത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് എന്റെ അഭിപ്രായം. മതങ്ങളുടെ മൂല്യത്തില്‍ ആകൃഷ്ടരായി എന്നതിന് പകരം ഇത്തരം ലോല വികാരങ്ങള്‍ക്ക് അടിപ്പെട്ടാണ് മതം മാറിയതെന്നൊക്കെ പറയുന്നത് ശരിയല്ല”.
എ.ഡി.നാലപ്പാട് (മാധവികുട്ടിയുടെ മകന്)
“ഒരമ്മയുടെ സ്വകാര്യതകളെ കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നയാള്‍ മകനല്ല. മാധവിക്കുട്ടിയെയും മകനെയും നേരിട്ട് അറിയാന്‍ അവസരം ലഭിച്ചയാളാണ് ഞാന്‍. മതം മാറ്റത്തിനുശേഷം ഒന്നിലധികം തവണ മാധവിക്കുട്ടിയുമായി സംസാരിച്ചിട്ടുള്ളയാളുമാണ്. ഇന്ദു മേനോനും ലീലാ മേനോനും രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങളിന്‍ പലതും ശരിയാണെന്ന് അറിവുള്ളതുകൊണ്ടു തന്നെയാണ് അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് (ഫേസ്ബുക്കില്‍) ചെയ്തിട്ടുള്ളത്.”
“ലേഖികമാരുടെ മാത്രമല്ല അതിനെതിരെ ബഹളം കൂട്ടുന്നവരുടെ അജണ്ടയും എനിക്ക് മനസ്സിലാകുന്നുണ്ട്. എനിക്കുമുണ്ട് ഒരജണ്ട. അത് മാധവിക്കുട്ടി എന്ന വലിയ എഴുത്തുകാരിയെ കുറിച്ചുള്ള വിവരങ്ങള്‍ സത്യസന്ധമായി ഭാവി തലമുറകള്‍ക്ക് ലഭ്യമാകണം എന്നതാണ്.”
മകനറിയാത്തതെന്തെങ്കിലും അറിയാമെന്നൊന്നും ഞാന്‍? അവകാശപ്പെടുന്നില്ല. പക്ഷെ മകന് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍ എനിക്കറിയാം. മതം മാറുന്നതിനു മുമ്പും മാധവിക്കുട്ടി കുപ്പായമിട്ടിരുന്നു. മുംബൈയിലായിരുന്നപ്പോള്‍ ഷോപ്പിങ്ങിനും മറ്റും പോകുമ്പോള്‍ അങ്ങനെ ചെയ്തിരുന്നതായി അവര്‍ പറഞ്ഞിട്ടുണ്ട്.”
ബി.ആര്.പി ഭാസ്കര്‍
“മാധവിക്കുട്ടി, എല്ലാ കാര്യങ്ങളും തുറന്നു പറയണം എന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു കൂവുന്ന മാധവിക്കുട്ടി സമദാനിയുമായുള്ള ബന്ധം എന്തിനു മറച്ചു വെച്ചു? എന്തിനു സുരയ്യ ആയപ്പോള്‍ അവരെ കൊണ്ടാടിയ ഇസ്ലാമിസ്റ്റുകള്‍ അത് മറച്ചു വെച്ചു? ലീല മേനോനും ജന്മഭൂമിക്കും ഇത് മുതലെടുക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്. ജനാധിപത്യത്തില്‍ ഭരണകക്ഷിയുടെ ദ്ര്ബല്ല്യം മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് അവകാശം ഉള്ള പോലെ. സത്യം പറയട്ടെ, ഞാന്‍ മാധവിക്കുട്ടിയുടെയോ കമല സുരയ്യയുടെയോ ആരാധകന് അല്ല. മലയാളത്തിലെ തരക്കേടില്ലാത്ത ഒരു എഴുത്തുകാരി എന്നേ ഞാന്‍ അവരെ പറ്റി പറയൂ. നാലപ്പാട്ട് കുടുംബത്തിന്റെയും ?മാതൃഭൂമി?യുടെയും സാംസ്കാരിക മൂലധനം ഇല്ലായിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ഇത്ര വലുതാകുമായിരുന്നില്ല എന്നാണു അന്നും ഇന്നും എന്റെ അഭിപ്രായം വണ്ടിക്കാളകള്‍,?നെയ്പ്പായസം?തുടങ്ങിയ ചില ഉഗ്രന്‍ കൃതികള്‍ മറക്കുന്നില്ല. ഇംഗ്ലീഷില്‍ എഴുതിയ കവിതകള്‍ ഒന്നിനും കൊള്ളില്ല (മാധ്യമ ശ്രദ്ധ കൂടുതല്‍ കിട്ടിയത് അവക്കാണ് എങ്കിലും).”
ഷെറീഫ് കക്കുഴി, മാളിയേക്കല്‍
“മാധവിക്കുട്ടി മരണമടഞ്ഞിട്ട് 4 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ആണ് ഇക്കൂട്ടര്‍ തങ്ങള്‍ക്കു മാത്രം പലതും അറിയാം എന്ന ഭാവത്തില്‍ മാധവിക്കുട്ടിയുടെ വ്യക്തിപരമായ കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് വിളിച്ചു പറഞ്ഞു ആളാകാന്‍ നോക്കുന്നത്. കാര്യങ്ങള്‍ സത്യമോ അസത്യമോ ആയിക്കൊള്ളട്ടെ, മറുപടി പറയാന്‍ മാധവിക്കുട്ടി ഇല്ലാത്ത ഈ അവസരത്തില്‍ കലയ്ക്കോ, സമൂഹത്തിനോ,വ്യക്തികള്‍ക്കോ യാതൊരു ഗുണവും ഇല്ലാത്ത ഇത്തരം വിഷയങ്ങള്‍ പടച്ചു വിടുന്നത് ശുദ്ധ തെമ്മാടിത്തരമാണ്!”
ഷജീര്‍ മംഗലശ്ശേരി അബ്ദുള്ള
“പണ്ടു മുതലേ കമല സുരയ്യ വിവാദകേന്ദ്രമായിരുന്നു. അപ്പോഴും അതെല്ലാം എല്ലാവരും ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രസിദ്ധരായ വ്യക്തിത്വങ്ങളുടെ കാര്യത്തില്‍ അത് സ്വാഭാവികം മാത്രം. ഇവിടെ പുറത്ത് വരുന്നത് മതവികാരങ്ങളാണെന്നു തോന്നുന്നു.”
പരം.കെ.വി
“ങ്ങള് പറഞ്ഞോളിന്..ദൊക്കെയെല്ലാരുക്കും പണ്ടേ അറിയണതല്ലേ……”
ദേശമംഗലം രാമകൃഷ്ണന്
“വിവാഹവാഗ്ദാനം ലഭിച്ചാല്‍ കാമുകന്റെ കിടക്കയില്‍ പോയി കിടക്കുന്ന അനേകം സ്ത്രീകളില്‍ ഒരാള്‍ മാത്രമായിരുന്നു മാധവിക്കുട്ടി എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉണ്ട് ….”
ഗാര്‍ലിന്‍ വിന്‍സന്റ്
“ലീലാ മേനോന് മരിക്കുന്നത് വരെ ഇത് തുടരുമായിരിക്കും. എന്നിരുന്നാലും താങ്കളുടെ (ബി.ആര്.പി.ഭാസ്കറിന്റെ) വേദന എനിക്ക് മനസ്സിലാവുന്നില്ല. എന്താണ് അവര്‍ക്ക് ഇതില്‍ ബിസിനസ്? എന്താണ് ഇങ്ങനെ പറയുന്ന ആളുകള്‍ക്ക് ഒരാളുടെ പേര്‍സണല്‍ കാര്യത്തില്‍ ബിസിനസ്? ദിലീപും മഞ്ജു വാര്യരും പിരിഞ്ഞോ ആവോ ….”
ഫസല്‍ റഹ്മാന്
“സമദാനി വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയപ്പോള് കമല ഹിന്ദുമതത്തിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചു. …….തിരിച്ചു വന്നാല്‍ മുസ്ലിങ്ങള്‍ കമലയെ മാത്രമല്ല മക്കളേയും ചെറുമക്കളേയും കൊല്ലും എന്നും മോനു അവരോട് പറഞ്ഞു.”?
ഏതു മുസ്ലീങ്ങളെ കുറിച്ചാണ് അവര്‍ ഈ എഴുതിയത്? ചിരിതക്കുട്ടി ആമിനക്കുട്ടിയായി മാറിയത്തിനു കോടതി വളപ്പില്‍ ഇട്ടു കൊലചെയ്യപ്പെട്ടപ്പോള്‍ പോലും മിണ്ടാതിരുന്ന സമുദായം കമലയെയും മക്കളെയും ചെറുമക്കളെയും കൊല്ലുമെന്ന് പോലും!!!
ഷംനാട് എസ് ഇബ്രാഹിം
“ഇനി ഇതും ലൗ ജിഹാദാണെന്നു വരുമോ ?”
മനോജ് പുതിയവിള
“കമലാ സുരയ്യ മഹിളാചന്ദ്രികയില്‍ എഴുതിയ കഥയില്‍ താന്‍ പ്രേമിച്ചത് അബ്ദുസ്സമദ് സമദാനിയെയായിരുന്നുവെന്നും മതം മാറ്റാന്‍ തന്നെ പ്രേരിപ്പിച്ചത് സമദാനിയാണെന്നും പറയാതെ തന്നെ പറയുന്നുണ്ട്. ……..”
സഫറുള്ള പാലപ്പെട്ടി
“മതം മാറ്റത്തിന്റെ കാരണവും മറ്റും മാധവിക്കുട്ടിക്ക് മീഡിയകളെ അറിയിക്കണമെങ്കില്‍ ഒരു ലീലാ മേനോന്റെയും ഇന്ദു മേനോന്റെയും സഹായം ആവശ്യമില്ല.”
ഹേമ ഹേമാംബിക
“ഓ …..സമദാനി !!!!…..നമ്മുടെ മറ്റേ ആളുടെ സുഹൃത്ത് !!!!….പാവം കമലാ ദാസ് !!!! ചൂലില്ലെ മലയാളികളുടെ വീടുകളില്‍ ? മോനു നാലപ്പാട് എന്ന എം.ഡി.നാലപ്പാടിനേയും സമദാനിയേയും തല്ലാന്‍ …തല്ലി ഓടിക്കാന്‍? കാര്യങ്ങള്‍ തുറന്നെഴുതിയ ലീലാ മേനോന് അഭിനന്ദനങ്ങള്‍ ….മോനുവിനെ പോലെയും സമദാനിയുടെ സുഹൃത്തിനെപ്പോലെയും ആയില്ലല്ലോ ലീലാ മേനോന് …കണ്‍ഗ്രാജുലേഷന്‍സ്.”
സി.എം.കൃഷ്ണനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: