അഞ്ചല്‍: മഴക്കാലം എത്തുന്നതിനു മുമ്പേ കിഴക്കന്‍ മേഖല പനിച്ചുവിറച്ചു തുടങ്ങി.
മേയ് മാസത്തില്‍ മാത്രം അന്‍പതിലധികം ആളുകള്‍ക്ക് ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതിനു പുറമേ കഴിഞ്ഞ ദിവസം അഞ്ചലില്‍ ഒരാള്‍ പനി ബാധിച്ചു മരിച്ചു. അഞ്ചല്‍ വക്കംമുക്ക് സ്വദേശി മണിയാണ് മരിച്ചത്. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാത്തതും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന് ഗ്രാമപഞ്ചായത്തുകള്‍ വിട്ടുനില്‍ക്കുന്നതും പകര്‍ച്ചവ്യാധികള്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാന്‍ ഇടയായതായി ആരോപണമുണ്ട്.
അഞ്ചല്‍ പട്ടണത്തിന്റെ വിവിധഭാഗങ്ങളില്‍ പഴക്കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. അഞ്ചല്‍ മാര്‍ക്കറ്റിനുള്ളില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുകു പെരുകുന്നത് പരിസരത്തുള്ള പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചിരുന്നു. കഴിഞ്ഞ ഡങ്കി സീസണില്‍ എസ്.ഐ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചത് പോലീസ് സ്റ്റേഷന്റെ ദൈനംദിനപ്രവര്ത്തനത്തെപ്പോലും ബാധിച്ചിരുന്നു. അഞ്ചല്‍ ചന്തയ്ക്കുള്ളിലെ കുണ്ടയംചിറ മാലിന്യങ്ങള്‍ നിറച്ച് മുടുന്നതിനെതിരെ പരിസ്ഥിതി സ്നേഹികളടക്കമുള്ളവരുടെ എതിര്‍പ്പുണ്ടായിട്ടും പഞ്ചായത്ത് ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോവുകയാണ്.
ആശുപത്രികളില്‍ നിന്നും, മത്സ്യ സ്റ്റാളുകളില്‍ നിന്നുമുള്ള മലിനജലം ചന്തമുക്കില്‍ നിന്നും വട്ടമണ്‍ തോടിലേയ്ക്ക് ഒഴുകുന്നതും തടയാനായിട്ടില്ല. ഡങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിയപ്പോള്‍ ആരോഗ്യവകുപ്പ് വിളിച്ചു കൂട്ടിയ അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വൈകുകയാണ്. കൊതുകു പരത്തുന്ന മാരക രോഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ ഊര്‍ജ്ജിതമായ പരിശ്രമങ്ങള്‍ ഒന്നും ഇല്ല.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഉപയോഗപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. തോട്ടം തൊഴിലാളികളും, കൂലിപ്പണിക്കാരും കശുവണ്ടി തൊഴിലാളികളും ഏറെയുള്ള കിഴക്കന്‍ മേഖലയില്‍ പനി ബാധിച്ച് കിടക്കുന്നവരുടെ എണ്ണം കൂടുന്നതോടെ ദാരിദ്ര്യവും വര്‍ദ്ധിക്കും. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ കൂടി പനി എത്തുന്നതോടെ നിര്‍മ്മാണ മേഖലും സ്തംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: