മുംബൈ: കിംഗ് ഫിഷറില്‍ പ്രതിസന്ധി രൂക്ഷമാക്കി ഉന്നതോദ്യോഗസ്ഥരുടെ രാജി. ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കിംഗ് ഫിഷര്‍ വിടുന്നത്. കഴിഞ്ഞ പത്ത് മാസമായി ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ഒരു വിഭാഗം പെയിലറ്റുമാര്‍ സമരത്തിലേക്ക് കടക്കാനിരിക്കെയാണ് ഉയര്‍ന്ന പദവിയിലുള്ളവരുടെ കൂട്ടരാജി.
ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൗരവ് സിന്‍ഹ, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് തലവന്‍ ക്യാപ്ടന് റൊണാള്‍ഡ് നഗര്‍, ക്യാബിന് ക്രൂ തലവന്‍ അജിത് ഭാഗ്ചന്ദിനി എന്നിവരാണ് രാജി വച്ചതെന്ന് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് കിംഗ് ഫിഷര്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ചില പെയിലറ്റുമാരും എന്‍ജിനീയര്‍മാരും ഇവിടെ നിന്ന് രാജി വച്ചിരുന്നു. മുംബൈയിലെ പെയിലറ്റുമാര്‍ വേതനവിതരണം തടസ്സപ്പെടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കിംഗ് ഫിഷര്‍ വേതനം നല്കുന്നതില് തുടര്‍ച്ചയായി വീഴ്ച്ച വരുത്തുകയാണ്.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍സിന്റെ ഫ്ലൈയിങ്ങ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. രണ്ട് വര്‍ഷത്തിനകം പുതുക്കാവുന്ന രീതിയിലായിരുന്നു നടപടി. തടസ്സമില്ലാതെ സര്‍വീസ് തുടരാനായി കഴിഞ്ഞ മാസം ഡിജിസിഎയ്ക്ക് കിംഗ്ഫിഷര്‍ നവീകരണ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.
ഇതിനിടെ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയും അദ്ദേഹത്തിന്റെ യുബി ഗ്രൂപ്പും കൈവശം വച്ചിരിക്കുന്ന കമ്പനി 225 കോടിരൂപ കമ്മീഷന് ഇനത്തില്‍ നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു. കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ് വാടകയ്ക്കെടുത്തിരിക്കുന്നവര്ക്ക് ജാമ്യം നല്കാത്തതിനാല് അവര്‍ പ്രതിഫലം തടയുകയായിരുന്നു.
2011 ജനുവരി ഒന്നു മുതല്‍ 2013 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ സംഗ്രഹിച്ച പ്രതിഫലത്തിന്റെ ഭാഗമാണ് ഈ കമ്മീഷന്. കൂടാതെ 100 കോടിയോളം വരുന്ന തുക 2012-13 കാലത്തെ അവസാന നികുതിയിനത്തില്പ്പെട്ടതാണെന്നും എയര്‍ലൈന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: