കൊല്ലം: വ്യോമയാന-വിനോദസഞ്ചാര മേഖലകളെ സമന്വയിപ്പിക്കുന്ന കേരള ജലവിമാന സര്‍വീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് നിര്‍വഹിക്കും. ആശ്രാമം ഇഎസ്ഐക്ക് സമീപമുള്ള നാഷണല്‍ വാട്ടര്‍വെയ്സ് ടെര്‍മിനല്‍ കോമ്പൗണ്ടില്‍ പകല്‍ രണ്ടിന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അധ്യക്ഷനാകും.
വാട്ടര്‍ ഡ്രോമുകളുടെ ഉദ്ഘാടനം കേന്ദ്രവ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാലും വാട്ടര്‍ ഡ്രോം സെക്യൂരിറ്റി ഗ്രൂപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും.
ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം കേന്ദ്രതൊഴില്സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷും ഏര്‍ലി ബേര്‍ഡ് പുരസ്കാരദാനം ധനവകുപ്പ് മന്ത്രി കെ.എം.മാണിയും നിര്‍വഹിക്കും. പ്രഥമ ഓപ്പറേറ്റര്‍ക്കുള്ള താക്കോല്‍ദാനം ഫിഷറീസ് മന്ത്രി കെ.ബാബുവും ലോഗോ പ്രകാശനം തൊഴില്‍മന്ത്രി ഷിബു ബേബിജോണും നടത്തും. നോഡല്‍ ഏജന്‍സിക്കുള്ള ഉപഹാര സമര്‍പ്പണം പ്ലാനിംഗ് ബ്ലോര്‍ഡ് വൈസ് ചെയര്മാന് കെ എം ചന്ദ്രശേഖറും കോണ്ട്രാക്ടിംഗ് ഏജന്‍സിക്കുള്ള ഉപഹാര സമര്‍പ്പണം ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണും നിര്‍വഹിക്കും.
പി.കെ.ഗുരുദാസന് എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍.പീതാംബരക്കുറുപ്പ് എംപി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കെ.എന്‍.ബാലഗോപാല്‍ എംപി, എംഎല്‍എമാരായ എം.എ.ബേബി, സി.ദിവാകരന്, കെ.ബി.ഗണേഷ്കുമാര്, മുല്ലക്കര രത്നാകരന്, എ.എ.അസീസ്, പി.അയിഷാപോറ്റി, ജി.എസ്.ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്, കെ.രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്, കെറ്റിഡിസി ചെയര്മാന് വിജയന്‍തോമസ്, ജില്ലാ കളക്ടര്‍ ബി മോഹനന്, കൗണ്‍സിലര്‍ ബി.ശ്രീകുമാരി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. ടൂറിസം സെക്രട്ടറി സുമന് ബില്ല സ്വാഗതവും ടൂറിസം ഡയറക്ടര്‍ എസ് ഹരികിഷോര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: