പത്തനാപുരം: തെരഞ്ഞെടുപ്പ് സമയങ്ങളില്‍ സാമുദായിക സംഘടനകളുടെ ഓഫീസുകളില്‍ കയറി ഇറങ്ങി നേതാക്കന്മാരുട കാല് തൊട്ട്വണങ്ങി വോട്ടുണ്ടാക്കി വിജയിപ്പിച്ച ശേഷം അതേ സാമുദായിക നേതാക്കന്മാരെ അധിക്ഷേപിക്കുന്ന കോണ്‍ഗ്രസിന്റ നെറികേട് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ ആവശ്യപ്പെട്ടു.
പട്ടാഴി ഗ്രാമപഞ്ചായത്തിലെ മറുതമണ്ഭാഗം വാര്‍ഡില്‍ നടന്ന റോഡു നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ് വാര്‍ഡു മെമ്പറുടെ ഏഴ് ലക്ഷം രൂപയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പട്ടാഴി പഞ്ചായത്ത് സമിതി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി കോണ്‍ഗ്രസിന് പുത്തരിയല്ലാ എന്നും അഴിമതിപ്പണം കൊണ്ട് മാത്രം ജീവിക്കുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയായി കേന്ദ്രത്തിലും കേരളത്തിലും പട്ടാഴി പഞ്ചായത്തിലും അത് അധപതിച്ചു എന്ന് ശ്യാംകുമാര്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ ഭരണ സ്തംഭനവും കെടുകാര്യസ്ഥതയും സാധാരണ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്നും മറുതമണ്‍ ഭാഗത്തെ റോഡ് നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെയുള്ള സി.പി.എ മ്മിന്റെ നിലപാട് സയാഹകരമാണെന്നും പത്തനാപുരം നിയോജകമണ്ഡലംച പ്രസിഡന്റ് സുഭാഷ് പട്ടാഴി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. പട്ടാഴി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുരേഷ് വലംപുറത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രതീഷ് ചന്ദ്രന്, ന്യൂനപക്ഷ മോര്ച്ചു മണ്ഡലം പ്രസിഡന്റ് ഇബ്രായോന്, മണ്ഡലം കമ്മറ്റിയംഗം തുളസിധരന്‍പിള്ള, സെക്രട്ടറി രാജീവന്‍പിള്ള, ശ്രീജിത്ത് മാധവന്‍പിള്ള, മധു രാമചന്ദ്രന്, സുരേഷ്കുമാര്‍, ദിവാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: