പാരീസ്: സ്പാനിഷ് ലീഗ് മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡിന്റെ വിഖ്യാത സ്ട്രൈക്കറും കൊളംബിയന്‍ താരവുമായ റഡമല്‍ ഫാല്‍ക്കോ ഫ്രഞ്ച് ക്ലബായ എഎസ് മൊണാക്കോയിലേക്ക് ചേക്കേറി. 50 മില്ല്യണ്‍ പൗണ്ട് ചെലവാക്കിയാണ് മൊണാക്കോ ഈ സൂപ്പര്‍ താരത്തെ സ്വന്തംനിരയില് എത്തിച്ചത്. അഞ്ച് വര്‍ഷത്തെ കരാറാണ് ഫാല്ക്കോയുമായി ക്ലബ് ഒപ്പുവെച്ചത്. പ്രീമിയര്‍ ലീഗ് ടീമുകളായ ചെല്‍സിയുടെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും പിന്തള്ളിയാണ് ഫ്രഞ്ച് ടീം ഈ സൂപ്പര്‍താരത്തെ സ്വന്തമാക്കിയത്.
2011 ആഗസ്റ്റില്‍ അത്ലറ്റികോയില് എത്തിയ ഈ കൊളംബിയന്‍ സ്ട്രൈക്കര്‍ 67 മത്സരങ്ങളില്‍ നിന്നായി 52 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 2007 മുതല്‍ കൊളംബിയന്‍ ദേശീയ ടീമില്‍ അംഗമായ ഫാല്‍ക്കോ 43 മത്സരങ്ങളില്‍ നിന്നായി 16 േോളുകളും നേടിയിട്ടുണ്ട്. അത്ലറ്റികോക്ക് വേണ്ടി ഈ സീസണില്‍ മാത്രം 32 ഗോളുകളാണ് ഫാല്‍ക്കോ അടിച്ചുകൂട്ടിയത്. ലീഗില്‍ ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും പിറകില്‍ മൂന്നാം സ്ഥാനവും ഈ 27കാരന് സ്വന്തമാക്കി. ഈ ട്രാന്‍സ്ഫര്‍ സീസണില്‍ മൊണാക്കോ സ്വന്തം നിരയിലെത്തിക്കുന്ന നാലാമത്തെ താരമാണ് ഫാല്‍ക്കോ. നേരത്തെ പോര്‍ച്ചുഗലിന്റെ താരമായ ജോ മൊണ്ടീഞ്ഞോയെയും കൊളംബിയന്‍ താരമായ ജെയിംസ് റോഡ്രിഗസിനെയും സ്വന്തമാക്കിയിരുന്നു. ഇരുവര്‍ക്കും വേണ്ടി 60 മില്ല്യണ്‍ പൗണ്ടാണ് മൊണാക്കോ ചെലവാക്കിയത്. പോര്‍ച്ചുഗീസ് ടീമായ പോര്‍ട്ടോയില്‍ നിന്നാണ് ഇരുവരെയും മൊണാക്കോ റാഞ്ചിയത്. റയല്‍ മാഡ്രിഡിന്റെ കാവല്നിരയിലെ കരുത്തനായ റിക്കാര്‍ഡോ കാര്‍വാലോയെയും മൊണാക്കോ സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: