റിയോ ഡി ജെയിനെറോ: അടുത്തവര്‍ഷം ബ്രസീല്‍ നടക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക വാദ്യോപകരണമായ കാക്സിറോളക്ക് കോണ്‍ഫെഡറേഷന്‍ കാപ്പില്‍ നിന്ന് വിലക്ക്. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ വന്‍ ഹിറ്റായ വുവുസേലക്ക് പകരമാണ് ബ്രസീല്‍ വേദികളില്‍ സാംബാ താളം അലയടിക്കാന്‍ കാക്സിറോള ഒരുക്കിയത്. ബ്രസീല്‍ ആരാധകര്‍ ഉപകരണത്തെ വാദ്യോപകരണം എന്നതിലുപരി ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം നിരോധിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ആഴ്ച ബ്രസീല്‍ ക്ലബുകളായ സാന്റോസും ഫ്ലമിംഗോയും തമ്മില്‍ നടന്ന ലീഗ് മത്സരത്തിനിടയില്‍ കാണികള്‍ കാക്സിറോള ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതിനാല്‍ കളി തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഉപകരണം നിരോധിക്കുന്നത്.
ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക വാദ്യോപകരണമായി അംഗീകരിച്ചിട്ടുള്ള കാക്സിറോളക്കുള്ള നിരോധനം കോണ്‍ഫെഡറേഷന്‍ കപ്പിനു ശേഷം എടുത്തു കളയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: