പഞ്ചമഹായജ്ഞങ്ങള്‍ ഏതൊരാളും ചെയ്യേണ്ടതാണ്. വിശേഷിച്ച് ഇത്തരം കര്‍മ്മാചരണങ്ങളില്‍ ഗൃഹസ്ഥനാണ് ഏറ്റവുമധികം ബാധ്യതയുള്ളത്. പഞ്ചമഹായജ്ഞങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമേ ഗൃഹസ്ഥന് ഗൃഹസ്ഥാശ്രമി ആകൂ. ഒരാള്‍ ഗാര്‍ഹസ്ഥ്യത്തില്‍ തന്റെ കര്‍ത്തവ്യങ്ങളും പൂര്‍ത്തിയാക്കി അടുത്ത തലമുറയ്ക്ക് അധികാരങ്ങളും ബാധ്യതകളും ഏല്‍പ്പിച്ചുകൊടുത്ത് സൂക്ഷ്മ ഉപാസനയ്ക്കായിക്കൊണ്ട് വാനപ്രസ്ഥത്തിലേക്ക് പ്രവേശിച്ചാല്‍ അങ്ങനെയുള്ള വാനപ്രസ്ഥക്ക് പഞ്ചമഹായജ്ഞങ്ങള്‍ ബാധ്യതയില്ല. അതുപോലെ ആര് തീര്‍ത്തും തന്റെ കര്‍മ കാണ്ഠത്തോടുള്ള ബന്ധത്തെ ശാസ്ത്രത്തിനനുസരിച്ച് ഉപേക്ഷിച്ചിട്ടുണ്ടോ അങ്ങനെയുള്ള സന്യാസിക്കും പഞ്ചമഹായജ്ഞങ്ങളില്‍ ബാധ്യതയില്ല. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുക എന്നുള്ളതു മാത്രമാണ് യജ്ഞം. പഠിക്കുന്നതിനോട് അനുബന്ധിച്ച് യജ്ഞങ്ങള്‍ വേറെയുണ്ട്. എങ്കിലും അതുകൊണ്ട് അയാള്‍ക്കും പഞ്ചമഹായജ്ഞങ്ങളില്‍ ബാധ്യതയില്ല. നമ്മുടെ സമൂഹത്തെ താങ്ങിനിര്‍ത്തുന്ന ഗൃഹസ്ഥനെ സംബന്ധിച്ച് അവശ്യകര്ത്താവുമാണ് പഞ്ചമഹായജ്ഞങ്ങള്‍ അത് നിശ്ചയമായും ചെയ്യേണ്ടതാണ്.
സ്വാമി ചിദാനന്ദപുരി
സമ്പാദകന്‍: അരുണ്‍ പ്രഭാകരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: