പത്തനംതിട്ട: സര്‍ക്കാര്‍ നല്കുന്ന സബ്സിഡി തുക നേരിട്ട് യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് നല്കുന്ന പദ്ധതികള്‍ രാജ്യപുരോഗതിക്ക് അനിവാര്യമാണെന്ന് സംസ്ഥാന ഭക്ഷ്യവിഭവ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. പാചക വാതക(എല്‍.പി.ജി) ഉപയോക്താക്കള്‍ക്ക് സബ്സിഡി തുക നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി പത്തനംതിട്ട, വയനാട് ജില്ലകളില്‍ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യബോധമാണ് സബ്സിഡി തുക ബാങ്ക് അക്കൗണ്ടില്‍ നല്കുന്ന പദ്ധതിക്കുള്ളതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന റവന്യു-കയര്‍ വകുപ്പ് മന്ത്രി അഡ്വ.അടൂര്‍ പ്രകാശ് പറഞ്ഞു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സജി ചാക്കോ, ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എച്ച്.സലിംരാജ്, പത്തനംതിട്ട നഗരസഭാ ചെയര്മാന് അഡ്വ.എ.സുരേഷ് കുമാര്‍, ബിപിസിഎല്‍ എല്‍പിജി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് പോള്‍, ഇന്‍ഡ്യന്‍ ഓയില്‍ കോര്പ്പറേഷന് ജനറല്‍ മാനേജരും എണ്ണ കമ്പനികളുടെ സംസ്ഥാന ഏകോപകനുമായ എ.പാണ്ഡ്യന്, എസ്ബിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.രാജേന്ദ്രകുമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.മോഹന്‍രാജ്, ജോര്‍ജ്ജ് കുന്നപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: