കോഴിക്കോട്: ഡോ. ബി.അശോകനെ കേരള വെറ്റിനറി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് ഡോ.ടി.കെ.രവീന്ദ്രന്,ഡോ.കെ. മാധവന്‍കുട്ടി, ഡോ. പ്രഭാകരന് പലേരി, ഡോ. കെ.എം.പ്രിയദര്ശന്ലാല്, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍,തായാട്ട് ബാലന്, പട്ടയില്‍ പ്രഭാകരന് , പി. വല്‍സല, പി.പി. ശ്രീധരനുണ്ണി,സി.എം. കൃഷ്ണനുണ്ണി, പി. ബാലകൃഷ്ണന്, വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ എ. വിനോദ് എന്നിവര്‍ കോഴിക്കോട് പുറപ്പെടുവിച്ച സംയുക്ത പത്രപ്രസ്താവനയില്‍ ആവശ്യപ്പട്ടു. ഒരു പത്രത്തില്‍ ലേഖനമെഴുതിയതിന്റെ പേരില്‍ ശിക്ഷാ നടപടി എന്ന നിലയ്ക്ക് തല്‍സ്ഥാനത്തുനിന്നും മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം ഖേദകരമാണ്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന് എന്ന നിലക്കും വി.സി എന്ന നിലക്കും സത്യസന്ധതയും കാര്യശേഷിയും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥനാണ് ഡോ.അശോകന്. ശ്രീനാരായണസന്ദേശം ഉള്‍ക്കൊണ്ട ഒരു വ്യക്തിയെന്ന നിലയില്കേരളത്തിലെആനുകാലിക സംഭവവികാസങ്ങളില്‍ തന്റേതായ ഇടപെടല്‍ നടത്തികൊണ്ട് അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സജീവമായ ആശയസംവാദത്തില്‍ ഇടപെട്ട് തന്റേതായ അഭിപ്രായങ്ങള്‍ അറിയിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ശിക്ഷാനടപടിയെടുക്കുന്നത് അനുചിതവും അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണ്.
കാലാകാലങ്ങളായി വി.സി. മാരടക്കമുള്ള ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികള്‍ സമകാലിക സാമൂഹിക- രാഷ്ട്രീയചര്‍ച്ചകളില്‍ സജീവമായും സ്വതന്ത്രമായും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു പാരമ്പര്യം കേരളത്തിനുണ്ട്.സ്വതന്ത്രചിന്താഗതിക്കാരായ അക്കാഡമിഷ്യന്‍ മാരുടേയും ഉദ്യോഗസ്ഥന്മാരുടേയും മൗലികാവകാശങ്ങളെ കുച്ചൂവിലങ്ങിടാനുള്ള പ്രവണത കേരളത്തില്‍ വളര്‍ന്നുവരുന്നതിന്റെ ദുസ്സൂചനകള്‍ വളരെ ഉല്‍കണ്ഠയോടെയാണ് കാണേണ്ടത്. ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ രാഷ്ട്രീയപ്രേരിതമായ ഈ നടപടിക്ക് കൂട്ടുനില്‍ക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: