കൊച്ചി: സ്മാര്‍ട്ട് ഫോണിന്റെയും ടാബിള്റ്റ് കപ്യൂട്ടറിന്റെയും സവിശേഷതകള്‍ സമന്വയിക്കുന്ന ഗ്യാലക്സി മെഗാ സാംസങ്ങ് ഇലക്ട്രോണിക്സ് വിപണിയിലേക്ക്. 5.8 ഇഞ്ച്, 6.3 ഇഞ്ച് സ്ക്രീന്‍ വലുപ്പങ്ങളില്‍ ലഭിക്കുന്ന ഗാലക്സി മെഗാ വളരെ കനം കുറഞ്ഞതും പോക്കറ്റിലും കൈയിലും ഒതുങ്ങുന്നതുമാണ്.
ഗാലക്സി മെഗായുടെ സവിശേഷമായ വൈഡ് സ്ക്രീന്‍ ബ്രൗസിംഗും വീഡിയോ കാണലുമൊക്കെ വളരെ എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു. അതേ സമയം വളരെ ഭാരം കുറഞ്ഞ ഈ ഡിവൈസ് ഒരു വലുപ്പം കുറഞ്ഞ മൊബെയില്‍ ഫോണ്‍ പോലെ അനായാസകരമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഗെയിമുകളും, ഡോക്യുമെന്റുകളും , ചിത്രങ്ങളും ഷെയര്‍ ചെയ്യാന്‍ ഗ്രൂപ്പ് പ്ലേ, ടിവിയിലേക്കോ ടാബിള്റ്റിലെക്കോ കപ്യൂട്ടറിലേക്കോ ഉള്ളടക്കം കൈമാറാന്‍ സാംസങ്ങ് ലിങ്ക്, ഉടനടി തര്‍ജമ നല്കുന്ന എസ് ട്രാന്സ്ലേറ്റര്, സാംസങ്ങ് ചാറ്റ്ഓണ്‍ തുടങ്ങിയ നിരവധി സവിശേഷതകളുമായാണ് ഗാലക്സി മെഗാ എത്തുന്നത്.
ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ഉപയോഗിക്കുന്ന മെഗായില് ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ പ്ലാറ്റ്ഫോമാണുള്ളത്. 64 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറിയുമുണ്ട്. മെഗാ 5.8 ഇഞ്ച് മോഡല്‍ ഒരാഴ്ചയ്ക്കുള്ളിലും 6.3 ഇഞ്ച് മോഡല്‍ 2013 ജൂണ്‍ മധ്യത്തോടെയും കേരളവിപണിയിലെത്തും വില: സാംസങ്ങ് മെഗ 5.8 ഇഞ്ച് 25,100 രൂപ, മെഗ 6.3 ഇഞ്ച് 31,490 രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: