കൊച്ചി: സ്വര്‍ണ്ണ-വജ്രാഭരണ രംഗത്ത് നാലരദശാബ്ദത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള ജോസ്കോ ജൂവല്ലേഴ്സിന് ഇനി മുതല്‍ പുതുമയുടെ പരിഷ്കരിച്ച രൂപം. ജോസ്കോ ജൂവല്ലേഴ്സ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ ബ്രാന്റിംഗ് രൂപകല്പന ചെയ്യുന്നത്. പുതുമയുടെ അഭിരുചികളും കാലത്തിന്റെ സ്പന്ദനവും പുതിയ ലോഗോയില്‍ പ്രതിഫലിക്കാന്‍ ശ്രമിച്ചുവെന്ന് ജോസ്കോ ഗ്രൂപ്പ് എംഡി ആന്റ് സിഇഒ ടോണി ജോസ് അഭിപ്രായപ്പെട്ടു.
ഉപഭോക്തൃസമൂഹത്തിനിടയില് ഫാഷന്‍ ജ്യോൂവല് ബ്രാന്റ് എന്ന ലേബലില്‍ അറിയപ്പെടുന്ന ജോസ്കോ അതുല്യമായ ആഭരണപാരമ്പര്യത്തിന്റെ പിന്തുടര്ച്ചയാണ്. വ്യാപാരസംസ്കാരത്തില് പരിശുദ്ധിയും ഗുണനിലവാരവും ലോകോത്തര സേവനവും കാലങ്ങളായി പിന്തുടരുന്ന ജോസ്കോയ്ക്ക് പുതിയ രൂപമാറ്റം ആഗോളമുഖമാണ് പകര്ന്നുനല്കുന്നത്. 5000 കോടി വിറ്റുവരവുണ്ട്. മഹത്തായ പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ ആഭരണലോകത്തിന്റെ പുതിയ സാദ്ധ്യതകള്‍ അവതരിപ്പിക്കാന്‍ പുതിയ ബ്രാന്റ് പോര്‍ട്ട്ഫോളിയോയിലൂടെ ജോസ്കോയ്ക്കു കഴിയുമെന്ന് ടോണി ജോസ് കൂട്ടിച്ചേര്‍ത്തു. ഉപഭോക്ത്യമനസ്സുകളുടെ അഭിരുചികള്‍ക്കും ആഭരണലോകത്തിന്റെ സാധ്യതകള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടാണ് ജോസ്കോ റീ ബ്രാന്റിംഗ് രൂപകല്പന ചെയ്തിരിക്കുന്നത്. പരിഷ്കരിച്ച ലോഗോ എന്നതിലുപരി വ്യാപാരമൂല്യങ്ങള് മുറുകെപ്പിടിച്ച് നിരവധി ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഒരു കോര്‍പ്പറേറ്റ് ഐഡന്റിറ്റി ഉപഭോക്താക്കളുടെ ഇടയില്‍ സാദ്ധ്യമാക്കുകയാണ് പുതിയമാറ്റത്തിലൂടെ ജോസ്കോ ലക്ഷ്യമിടുന്നത്. ലിപികളിലും ആലേഖനത്തിലും പുതുമയും വിഷനും പ്രതിധ്വനിക്കുന്ന ഒന്നാണ്. രാജകീയ പരിവേഷത്തിന്റെ നിറമാണ് ജോസ്കോ ലോഗോയെ കൂടുതല്‍ മികവുറ്റതാക്കുന്നത്. നവഊര്‍ജ്ജം കൈക്കൊള്ളുന്ന ചുവപ്പ് നിറത്തിന്റെ കോമ്പിനേഷനാണ് ആലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: