തൃശൂര്‍ : കേരള സംഗീത നാടക അക്കാദമി പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2012ലെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നാടകാവതരണത്തിന് സിഗ്നല്‍സ് വള്ളുവനാടിന്റെ രാധേയനായ കര്ണന് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന് രാജേഷ് ഇരുളം രണ്ടാമത്തെ മികച്ച നാടകം കുറിയേടത്ത് താത്രിയും, പരകായപ്രവേശവും പങ്കിട്ടു.
ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരം മനോജ് നാരായണന് (കുറിയേടത്ത് താത്രി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി മുരുകേഷ് ഠാക്കൂറും (കുറിയേടത്ത് താത്രി), മികച്ച നടി കലാമണ്ഡലം സന്ധ്യ മുരുകേഷ് (കുറിയേടത്ത് താത്രി), രണ്ടാമത്തെ നടന് സതീഷ് കെ കുന്നത്ത് (പരകായപ്രവേശം), രണ്ടാമത്തെ നടി മഞ്ജു റെഡ്ഡി (ഡോ. @ സൂപ്പര്‍ സ്പെഷ്യാലിറ്റി), മികച്ച നാടകകൃത്ത് ഹേമന്ത്കുമാര്‍, രണ്ടാമത്തെ നാടക കൃത്ത് ചെറുന്നിയൂര്‍ ജയപ്രസാദ്, ഹാസ്യനടന് അരുതുങ്കല് സുഭാഷ്, അപ്പിഹിപ്പി വിനോദ്, മികച്ച ഗായകന് ഹരികൃഷ്ണന്, ഗായിക പ്രവീണ. സംഗീതസംവിധായകന് ആലപ്പി ഋഷികേശ്, ഗാനരചയിതാവ് രമേഷ് കാവില്‍, പശ്ചാത്തല സംഗീത സംവിധായകന് റെജി ഗോപിനാഥ്, പൗലോസ് ജോണ്‍സ്, രംഗപടം വിജയന് കടമ്പേരി, ദീപവിതാനം രാജേഷ് ഇരുളം, ചമയം – കലാനിലയം ജയപ്രകാശ്, നാടകവേദിയുടെ വളര്‍ച്ചക്കുള്ള സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് എന്‍.എന്‍.ഇളയതിന് ലഭിച്ചു. മികച്ച നാടക ഗ്രന്ഥം പ്രൊഫ. തുമ്പമണ്‍ തോമസിന്റെ പാപവിചാരം സിജെയുടെ നാടകങ്ങളില്‍ എന്ന ഗ്രന്ഥത്തിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: