കൊച്ചി:നോക്കിയയുടെ ലുമിയ വിന്‍ഡോസ് ഫോണ്‍ 8 ശ്രേണി കൊച്ചിയിലും അവതരിപ്പിച്ചു. നോക്കിയ ലുമിയ 920, നോക്കിയ ലുമിയ 820, നോക്കിയ ലുമിയ 720, നോക്കിയ ലുമിയ 620, നോക്കിയ ലുമിയ 520 എന്നി അഞ്ചു വിന്‍ഡോസ് ഫോണ്‍ 8 ഉല്പന്നങ്ങളാണ് 10,499 മുതല്‍ 32,639 രൂപ വരെയുള്ള വിലകളില്‍ ലഭ്യമാക്കിയിരിക്കുന്നത്.
രാജ്യത്ത് ആദ്യമായി നോക്കിയ ഈ ഉല്പന്നങ്ങള്ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരത സര്‍ക്കാരിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ആഗോള ഇന്‍ഷ്വറന്‍സ് ഗ്രൂപ്പായ ന്യൂ ഇന്ത്യ അഷ്വറന്‍സുമായി ചേര്‍ന്നാണ് എല്ലാവര്ക്കും താങ്ങാവുന്നതും സമ്പൂര്‍ണവുമായ ഹാന്‍ഡ്സെറ്റ് ഇന്‍ഷ്വറന്‍സ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഹാന്‍ഡ്സെറ്റ് നഷ്ടപ്പെട്ടാലും നശിച്ചാലും ഈ പരിരക്ഷ ലഭിക്കും. മോഷണം, കവര്‍ച്ച, ദുരുപദിഷ്ടമായ പ്രവര്‍ത്തനങ്ങള്‍, ലഹളകള്‍ എന്നിവ മൂലമോ കസ്റ്റമറുടെ സാധാരണ വാറന്റി പരിധിക്ക് അപ്പുറമുള്ള അവസ്ഥയിലോ ഹാന്‍ഡ്സെറ്റ് നഷ്ടപ്പെട്ടാലും നശിച്ചാലും പരിരക്ഷ ഉറപ്പായിരിക്കും.
ഹാന്‍ഡ്സെറ്റ് വാങ്ങിയ വിലയുടെ 1.25 ശതമാനമായിരിക്കും പ്രീമിയമായി അടയ്ക്കേണ്ടിവരിക. ഏറ്റവും കുറഞ്ഞത് 50 രൂപയായിരിക്കും പ്രീമിയം തുക.
കേരളത്തിലെ പത്തു നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള നോക്കിയ പ്രയോറിട്ടി സ്റ്റോറുകളില്‍നിന്ന് വാങ്ങുന്ന എല്ലാ നോക്കിയ ലുമിയ, നോക്കിയ ഉല്പന്നങ്ങള്ക്ക് എന്‍ഐഎ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
ഏറ്റവും അഭിലഷണീയമായ വ്യക്തിഗത ഉപകരണമായി മൊബെയില്‍ ഫോണുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ കസ്റ്റമര്‍മാര്‍ പുതിയ ടെക്നോളജിയില്‍ തങ്ങളുടെ നിക്ഷേപം നിരന്തരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നോക്കിയ ഇന്ത്യ റീജിയണല്‍ ജനറല്‍ മാനേജര്‍ (സൗത്ത്) ടി എസ് ശ്രീധര്‍ രാജ്യത്തെ ആദ്യ മൊബെയില്‍ ആപ്ലിക്കേഷനായ ഇത് നോക്കിയ ലുമിയ ഫോണുകളില്മാത്രമെ ലഭ്യമാകുകയുള്ളൂ. എയര്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക, ഫ്ലൈറ്റിന്റെ സ്റ്റാറ്റസ് പരിശോധിക്കുക, ജെറ്റ് പ്രിവിലേജ് അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുക, സ്പെഷ്യല്‍ ഓഫറുകള്‍ നേടുക തുടങ്ങിയവസ്വന്തമാക്കാനാണ് ഈ ആപ്പ് കസ്റ്റമര്‍മാരെ സഹായിക്കുന്നത്. യെല്ലോ, സിയാന്, റെഡ്, ബ്ലാക്ക്, മജന്ത, വൈറ്റ് എന്നീ നിറങ്ങളില്‍ ഈ ഉല്പങ്ങള് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: