കൊച്ചി: ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പ്രഭാത് കുമാര്‍ ചുമതലയേറ്റു. എന്‍ടിപിസിയുടെയും ശ്രീലങ്കയിലെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെയും സംയുക്തസംരംഭമായ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു അദ്ദേഹം. 2ഃ250 മെഗാവാട്ട് കല്‍ക്കരി ഉത്പ്പാദിപ്പിക്കുന്നതിനു വേണ്ടിയുളള പദ്ധതി രൂപീകരിക്കുന്നതിനായി ശ്രീലങ്കയിലാരംഭിച്ച കമ്പനിയാണിത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്ത ഇദ്ദേഹത്തിന് 35 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട്. കൂടാതെ എന്‍ടിപിസിയുടെ 1500 മെഗാവാട്ട് ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ തലവനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: