ന്യൂദല്‍ഹി: ലീനിയര്‍ അരെ എന്ന അന്തര്‍വാഹിനികളുടെ നീക്കങ്ങള്‍ അറിയാന്‍ ശേഷിയുള്ള ഉപകരണത്തിന് രൂപം കൊടുത്ത കെല്‍ട്രോണിന് പ്രതിരോധ മന്ത്രാലയത്തിന്റെ പുരസ്കാരം. ഉപകരണത്തിന്റെ ആശയം തൃക്കാക്കരയിലുള്ള നാവികസേനയുടെ ഓഷ്യാനിക് ലബോറട്ടറിയുടേതാണ്.
മികച്ച ആശയം അവലംഭിച്ച ഉപകരണത്തിനുള്ള പുരസ്കാരമാണ് ലീനിയര്‍ അരേ നിര്‍മ്മിച്ച കെല്‍ട്രോണിന് ലഭിച്ചത്. കടലിനിടയില്‍ ശത്രുസേനയുടെ അന്തര്‍വാഹിനികളുടേയും ടോര്പ്പിഡോയുടേയും നീക്കങ്ങള്‍ ലീനിയര്‍ അരേ ശബ്ദ തരംഗങ്ങള്‍ വഴി മുന്‍കൂട്ടി തിരിച്ചറിയും.
യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്ന റഡാറുകളുടെ സമാന പ്രവര്‍ത്തനമാണ് കപ്പലുകളില്‍ ലീനിയര്‍ അരേയുടേത്. കപ്പലിന്റെ പിന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ഉപകരണത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാകും. പൈപ്പ് പോലുള്ള ഉപകരണത്തിന്റെ നീളം 250 മീറ്ററാണ്.
കെല്‍ട്രോണ്‍ എം ഡി പ്രസന്നകുമാറും ഉപകരണത്തിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച ചീഫ് എഞ്ചിനീയര്‍ സ്കറിയയും ചേര്‍ന്ന് പ്രതിരോധ മന്ത്രിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: