തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അടക്കമുള്ള സമുദായ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ വിവാദവുമായി ബന്ധപ്പെട്ട് ഐ.ജി പത്മകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ സൂചനകള്‍.
ഇന്ന് ഉച്ചയോടെ ആഭ്യന്തരവകുപ്പിനും ഡിജിപിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഫോണ്‍ ചോര്‍ത്തി എന്ന് ആരോപിച്ച് സുകുമാരന്‍ നായര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിരുന്നു. പ്രാഥമികമായ അന്വേഷണത്തിലാണ് ഫോണ്‍ ചോര്‍ത്തിയിട്ടില്ല എന്നു വ്യക്തമായിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ അന്വേഷണം ആകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ നടത്തുന്ന അന്വേഷണം പ്രഹസനമാണെന്ന് കഴിഞ്ഞ ദിവസം സുകുമാരന്‍ നായര്‍ ആക്ഷേപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: