കൊച്ചി: വിവാദമായ ഇടപ്പിള്ളി ലുലു മാള്‍ കൈയേറ്റ വിഷയത്തില്‍ ഇന്ന് നടത്താനിരുന്ന റീ സര്‍വേ നടപടികള്‍ മാറ്റിവച്ചു. ഇന്ന് റീ സര്‍വേ നടക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടം ഉള്‍പ്പെടെയുള്ള അധികൃതര്‍ അറിയിച്ചിരുന്നത്. അനുബന്ധ രേഖകള്‍ പരിശോധിക്കുന്നതിനുള്ള കാലതാമസത്തിന്റെ പേരിലാണ് സര്‍വേ നടപടികള്‍ മാറ്റിവച്ചതെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.
റവന്യൂ ഉദ്യോഗസ്ഥര്‍ ഇന്ന് അനുബന്ധ രേഖകള്‍ പരിശോധിക്കും. ഇതിനു ശേഷം മാത്രമേ റീ സര്‍വേ ആരംഭിക്കൂ. ഭൂപ്രദേശത്തിന്റെ സ്‌കെച്ചും മാപ്പും ഉള്‍പ്പടെയുള്ള രേഖകള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളാകും ഇന്ന് ഉദ്യോഗസ്ഥര്‍ നടത്തുക.
ലുലുമാളിന്റെ നിര്‍മ്മാണത്തിനായി കൊച്ചി മെട്രോയുടെ ഭൂമി കൈയേറിയതായി കെഎംആര്‍എല്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്‌ത്തിയെന്നാണ് ആരോപണം. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണി, പി. രാജീവ് എംപി എന്നിവര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലുലു മാള്‍ ഇടപ്പള്ളി തോട് കൈയേറിയതായി ആരോപണം ഉയര്‍ന്നത്.
വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ളതാണ് ലുലു മാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: