കോട്ടയം: ഗിരികൃഷ്ണയുടെ വിരല്തുമ്പിലൂടെയാണ് ഗൗരി വീണ്ടും ജീവിതത്തിലേക്ക് കരകയറിയത്. വീടിന് സമീപമുള്ള തോട്ടിലേക്ക് കാല്‍വഴുതിവീണ ഗൗരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ ചാരിതാര്‍ഥ്യത്തിലാണ് ഗിരികൃഷ്ണ എന്ന അഞ്ചുവയസ്സുകാരന്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ കുമരകം അട്ടിപ്പീടികയ്ക്ക് സമീപമാണ് സംഭവം. ഗിരികൃഷ്ണയും ബന്ധുവായ നാലുവയസ്സുകാരി ഗൗരിയും തോട്ടില്‍ കുളിക്കുകയായിരുന്നു. ഇതിനിടയില്‍ ഗൗരി കാല്‍വഴുതി ഒഴുക്കില്പെട്ടുപോയി. മുങ്ങിത്താഴുന്ന ഗൗരിയെക്കണ്ട് തോട്ടിലേക്ക് എടുത്തുചാടിയ ഗിരികൃഷ്ണ ഗൗരിയുടെ കയ്യില്‍ കടന്നുപിടിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. ഗിരികൃഷ്ണയുടെ നിലവിളികേട്ട് ഗൗരിയുടെ അമ്മ സ്വപ്ന ഓടിയെത്തി ഭയന്നുവിറച്ച ഗൗരിയെ എടുത്തു. നീന്താന്‍ അറിയില്ലാത്ത ഗിരികൃഷ്ണയാണ് ഗൗരിയെ രക്ഷിക്കാന്‍ തോട്ടിലേക്ക് എടുത്തുചാടിയത്. മാതൃഭൂമി കുമരകം ലേഖകന്‍ സതീഷിന്റെയും സബിതയുടെയും ഇളയമകനായ ഗിരികൃഷ്ണ എസ്കെഎം പബ്ലിക്സ്കൂളിലെ ഒന്നാംക്ലാസ്വിദ്യാര്ഥിയാണ്. സതീഷിന്റെ സഹോദരന് സജീവിന്റെ ഏക മകളാണ് ഗൗരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: