ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പാക്കിസ്ഥാനി അമ്പെയര്‍ ആസാദ് റൗഫ്. ലാഹോറില്‍ ഐസിസിയുടെ അനുമതിയോടെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആസാദ് തന്റെ നിലപാടുകള്‍ വിശദീകരിച്ചത്. ആരോപണത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയുടെ അമ്പയര്‍ പാനലില്‍ നിന്നും ആസാദ് റൗഫിനെ ഐസിസി പിന്‍വലിച്ചിരുന്നു.
ഐപിഎല്‍ കഴിഞ്ഞ് ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീടിനു പുറത്ത് ക്യാമ്പ് ചെയ്യുകയാണെന്ന് ആസാദ് റൗഫ് ചൂണ്ടിക്കാട്ടി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ഈ സംഭവത്തിലേക്ക് തന്നെ വലിച്ചിഴച്ചത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. തനിക്കെതിരേ ആരുടെയെങ്കിലും പക്കല്‍ തെളിവുകള്‍ ഉണ്ടടങ്കില് മാധ്യമങ്ങള്‍ വഴിയല്ലാതെ നേരിട്ട് ഉന്നയിക്കണമെന്നും ആസാദ് റൗഫ് പറഞ്ഞു.
48 ടെസ്റ്റുകളും 98 ഏകദിനങ്ങളും നിയന്ത്രിച്ചിട്ടുള്ള ആസാദ് റൗഫ് ഐസിസി എലൈറ്റ് പാനലില്‍ അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: