കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രഥമ ഡീസല്‍ പാസഞ്ചര്‍ ഓട്ടോറിക്ഷ ടിവിഎസ് കിങ്ങ് ഡിഎസ് കേരള വിപണിയില്‍ അവതരിപ്പിച്ചു. ജി എല്‍ 435 സിസി ഡീസല്‍ എഞ്ചിനോടുകൂടിയ 3+1 സീറ്റുള്ള പാസഞ്ചര്‍ ബിഎസ് ഓട്ടോറിക്ഷയാണ് ഡീസല്‍ ടിവിഎസ് കിങ്ങ്. തമിഴ്നാട്ടിലെ സുസജ്ജമായ ഹോസൂര്‍ പ്ലാന്റിലാണ് ടിവിഎസ് കിങ്ങ് ഡിഎസ് നിര്‍മിച്ചത്.
ഉപയോഗവും സുരക്ഷയും കണക്കിലെടുത്ത് ടിവിഎസ് കിങ്ങ് ഡീസല്‍ പാസഞ്ചര്‍ ഓട്ടോറിക്ഷ കരുത്തുറ്റ ബോഡിയിലും ചേസിസിലുമാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി വൈസ് പ്രസിഡന്റ് മാര്‍ക്കറ്റിങ്ങ് (3വീലര്‍)കെ.ശ്രീനിവാസന് പറഞ്ഞു. സപെയര്‍ പാര്‍ട്സുകളുടെ ലഭ്യത, വിലക്കുറവ് കൂടുതല്‍ കാലത്തെ ഈട് എന്നിവ ടിവിഎസ് കിങ്ങിന്റെ സവിശേഷതകളാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. കേരളത്തിലെ എക്സ് ഷോറൂം വില 1,33,839 രൂപ.ടിവിഎസ് ഡീസല്‍ കിങ്ങ് കേരളത്തിലാണ് ആദ്യമായി വിപണിയില്‍ ഇറക്കുന്നത്. ടിവിഎസ് കിങ്ങ് ഡിഎസ്-ന്റെ ബുക്കിംഗ് ആരംഭിച്ചു. ജൂണ്‍ മൂന്നാം വാരം മുതല്‍ വാഹനം ലഭ്യമായി തുടങ്ങും. ടിവിഎസ് കിങ്ങ് ഡി എസ്-ന് 21 മാസത്തെ (72000 കി.മീ) വാറന്റിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: