ബെയ്ജിംഗ്: അന്താരാഷ്ട്ര നാണ്യനിധി ചൈനയുടെ വളര്‍ച്ച അനുമാനം കുറച്ചു. 8 ശതമാനത്തില്‍ നിന്നും 7.75 ശതമാനമായാണ് വളര്‍ച്ചാ അനുമാനം കുറച്ചിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യവും കയറ്റുമതിയിലെ ഇടിവുമാണ് അനുമാനം കുറയ്ക്കാന്‍ കാരണമായി വിലയിരുത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ഏപ്രിലില്‍ ചൈനയുടെ ഫാക്ടറി ഉത്പാദനത്തില്‍ ഉണ്ടായ ഇടിവും നിക്ഷേപ പ്രകടനവും വിലയിരുത്തിയാണ് നിരക്ക് കുറച്ചത്. മെയ്മാസത്തിലും ഫാക്ടറി ഉത്പാനത്തില്‍ ഇടിവുണ്ടായി.
നടപ്പ് സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: