തിരുവനന്തപുരം: പാര്‍ട്ടി പുറത്താക്കിയ അചുതാനന്ദന്റെ വിശ്വസ്തര്‍ ജോലിയില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി സെക്രട്ടറിയേറ്റിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പില്‍ മെയ് 30 വരെ ഇവര്‍ സ്റ്റാഫാണ്.
അതുകൊണ്ട് തന്നെ അതുവരെ ഇവര്‍ ജോലിയിലുണ്ടെങ്കില്‍ മാത്രമെ ഇവര്‍ക്ക് ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ലഭിക്കുകയുള്ളു. ഈ കാരണത്താല്‍ ഇവര്‍ക്ക് അതുവരെ ജോലിയില്‍ തുടരാന്‍ പാര്‍ട്ടി അനുമതി നല്‍കിയിരിക്കുകയാണെന്ന് ഓഫീസ് സ്റ്റാഫുകളിലൊരാള്‍ വെളിപ്പെടുത്തി.
മെയ് 12ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് അചുതാനന്ദന്റെ വിശ്വസ്തരായ എ സുരേഷ്, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍ എന്നിവരെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: