കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഭൂമി ലൂലു മാള്‍ കയ്യേറിയതായി പരാതി. പദ്ധതി പ്രദേശത്ത് കൈയ്യേറ്റം നടന്നതായി കൊച്ചി മേയര്‍ക്കും കളമശേരി മുനിസിപ്പല്‍ ചെയര്‍മാനും ഒന്നരവര്‍ഷം മുമ്പ് മെട്രോ റെയില്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു. ഇടപ്പള്ളിയിലെ മെട്രോ സ്റ്റേഷന് നിര്‍മാണത്തിന് ലുലുവിന്റെ മതില് പൊളിക്കേണ്ടി വരുമെന്നും കെ.എം.ആര്.എല്‍ വ്യക്തമാക്കിയിരുന്നു.
ലൂലുവിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കെ.എം.ആര്.എല്‍ മറ്റൊരു പരാതി റവന്യൂ വകുപ്പിന് നല്‍കിയിരുന്നു. പരാതികളിലൊന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കെ.എം.ആര്.എല്‍ അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: