ശാസ്താംകോട്ട: രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാന്‍ മാഫിയകള്‍ക്ക് കഴിയുന്നതെന്ന് ഹിന്ദു ഐക്യവേദി സംഘടനാസെക്രട്ടറി കെ.പി.ഹരിദാസ്. പരിസ്ഥിതിസംരക്ഷണയാത്രക്ക് മുന്നോടിയായി സംഘടിപ്പിച്ച വാഹനപ്രചരണജാഥയുടെ താലൂക്കുതലസമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൈതൃഗ്രാമമായ ആറന്മുളയെ സംരക്ഷിക്കുക, ശാസ്താംകോട്ട കായല്‍സംരക്ഷണത്തിന് കര്‍മപരിപാടികള്‍ അടിയന്തിരമായി നടപ്പാക്കുക, താലൂക്കിലെ മണ്ണ് ചെളിമാഫിയകളെ പൂര്‍ണമായി നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ നിന്നും നിയന്ത്രണമില്ലാതെ മണലും ചെളിയും കടത്താന്‍ കൂട്ടുനിന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് ശാസ്താംകോട്ട കായലിന്റെ ദുസ്ഥിതിക്ക് യഥാര്‍ത്ഥ ഉത്തരവാദികള്‍. താലൂക്കിലെ നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും അഗാധഗര്‍ത്തങ്ങളായി മാറിയിരിക്കുന്നു. ഇതൊന്നും അപ്രതീക്ഷിതമായി ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥരും പങ്കുപറ്റുന്ന രാഷ്ട്രീയക്കാരും ഒത്താശ ചെയ്തതുകൊണ്ടാണ് മാഫിയകള്ക്കിതിനു കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലൂക്ക് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ജാഥാക്യാപ്റ്റന് തെക്കടം സുദര്ശന്, ജില്ലാ പ്രസിഡന്റ് കെ.രാധാകൃഷ്ണന്, പരിസ്ഥിതിസമിതി ജില്ലാ കണ്‍വീനര്‍ കെ.ശശിധരന്‍പിള്ള, വാളത്തുംഗല്‍ അശോകന്, എസ്.വിജയമോഹന്, സി.കെ.കൊച്ചുനാരായണന്, പുത്തൂര്‍ തുളസി, ജെ.ജയകുമാര്‍, കെ.കരുണാകരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നെടിയവിളയില്‍ നിന്നും ആരംഭിച്ച ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി.
എസ്.കെ.ദീപു, സതീശന്മുട്ടത്തറ, കെ.രവീന്ദ്രന്‍പിള്ള, കിടങ്ങയം സോമന്, മുതുപിലാക്കാട് രാജേന്ദ്രന്, ആര്.രാജീവ് എന്നിവര്‍ നേതൃത്വം നല്കി. ഇന്നലെ ചിറ്റുമല ദേവിക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ച ജാഥ മൂന്നാംകുറ്റിയില്‍ സമാപിച്ചു. ചിറ്റുമലയില്‍ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാറും മൂന്നാം കുറ്റിയില്‍ സതീഷ്ചന്ദ്രന് മുട്ടത്തറയും സംസാരിച്ചു. മുളവന, മുക്കട, പെരുമ്പുഴ, കേരളപുരം, വെള്ളിമണ്‍, ചെറുമൂട്, അഷ്ടമുടി, കാഞ്ഞാവെളി, പ്രാക്കുളം, ചാത്തിനാംകുളം എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. ജാഥ ഇന്ന് മാമൂട്ടില്ക്കടവില് സമാപിക്കും. ചിന്നക്കടയില്‍ ഇന്ന് വൈകിട്ട് 5ന് നടക്കുന്ന പരിപാടിയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: