തായ്പെയ്: ഗൂഗിളും ഫെയ്സ്ബുക്കും വരെ മൊബെയില്‍ ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ എന്തിന് മോസില്ല മാത്രം മടിച്ചു നില്‍ക്കണം. മോസില്ലയും മൊബെയില്‍ ഇറക്കും. ഒറ്റയ്ക്കല്ല, തായ്വാന്റെ ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി ലിമിറ്റഡുമായി സഹകരിച്ചാണ് മോസില്ല മൊബെയില്‍ ഫോണ്‍ വിപണിയിലിറക്കുന്നത്. മോസില്ല വക്താവാണ് ഇക്കാര്യം അറിയിച്ചത്.
ആപ്പിളിന്റെ ക്ലൈന്റ് കമ്പനികളില്‍ ഒന്നായ ഹോണ്‍ ഹായ് ആപ്പിളില്‍ നിന്നും വേര്‍പിരിയുന്നതായാണ് റിപ്പോര്‍ട്ട്. തായ്പെയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊസില്ല പുറത്തിറക്കുന്ന മൊബെയില്‍ ഫോണ്‍ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ വക്താവ് തയ്യാറായില്ല. ജൂണ്‍ മൂന്നിന് ഈ ഫോണ്‍ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇതൊരു ടാബ്ലറ്റ് ഫോണ്‍ ആയിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇരു കമ്പനികളുടേയും അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: