കൊല്ലം: പത്തനാപുരം പട്ടാഴിയില്‍ അംഗന്‍വാടി കുട്ടികള്‍ക്ക് വിതരണം ചെയ്ത പോഷകാഹാര കിറ്റില്‍ കീടനാശിനി. കന്നിമേല്‍ അംഗന്‍വാടിയിലെ നാല് കുട്ടികള്‍ക്ക് വിതരണം ചെയ്ത കിറ്റിലാണ് പത്ത് പാക്കറ്റ് കീടനാശിനി കണ്ടെത്തിയത്.
പത്തനാപുരം ഐ.ഡി.ഡി.എസ് ഓഫീസില്‍ നിന്നാണ് കിറ്റുകള്‍ വിതരണം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഐ.സി.ഡി.എസ് ഓഫീസര്‍മാരെ നാട്ടുകാര്‍ തടഞ്ഞു. പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. ചിലയുവജനസംഘടനാ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: