തിരുവനന്തപുരം: കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കേരളകോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തുനല്‍കി. രാവിലെ ക്ലിഫ് ഹൗസിലെത്തിയാണ് പാര്‍ട്ടി തീരുമാനം ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെ അറിയിച്ചത്. പാര്‍ട്ടി ജനറല്‍സെക്രട്ടറി വേണുഗോപാലന്‍ നായര്‍ക്കൊപ്പമാണ് അദ്ദേഹം ക്ലിഫ് ഹൗസിലെത്തിയത്. മന്ത്രിസ്ഥാനത്തിന് ഗണേഷിനു മുന്നില്‍ ഇപ്പോള്‍ തടസങ്ങളില്ല. കേസുകളൊന്നും നിലവിലില്ല. അതിനാല്‍ മന്ത്രിയാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളുവെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും പിള്ള പറഞ്ഞു.
ഗണേഷിന് മന്ത്രിസ്ഥാനം തിരിച്ചുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുകയായിരുന്നു. ഈ സഹചര്യത്തിലാണ് പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണപിളള മുഖ്യമന്ത്രിക്ക് നേരിട്ട് കത്തു നല്‍കിയിരിക്കുന്നത്. ഗണേഷിന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും ആവശ്യപ്പെട്ടിരുന്നു. മുന്‍നിലപാടില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പിള്ളയുടെ നീക്കം ഉമ്മന്‍ചാണ്ടിയെയും യുഡിഎഫ് മുന്നണിയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: