ന്യൂദല്‍ഹി: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ നിന്നും 1,000 യൂണിറ്റ് ആള്‍ട്ടിസ് ഡീസല്‍ കാറുകള്‍ മടക്കി വിളിക്കുന്നു. 2012 ആഗസ്റ്റ് മൂന്നിനും 2013 ഫെബ്രുവരി 14 നും ഇടയില്‍ നിര്‍മിച്ച കാറുകളാണ് തിരിച്ചുവിളിക്കുന്നത്. ഡ്രൈവ്ഷാഫിറ്റിലെ തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. തകരാറിലായ ആള്‍ട്ടിസ് കാറിന്റെ ഡ്രൈവ്ഷാഫ്റ്റ് മാറ്റി നല്‍കുകയോ തകരാറ് പരിഹരിച്ച ശേഷം മടക്കി നല്‍കുകയോ ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ സേവനം സൗജന്യമായി ലഭിക്കും.
ഈ വര്‍ഷം ഏപ്രിലില്‍ ടൊയോട്ട എയര്‍ ബാഗ് തകരാറ് കാരണം ആയിരത്തോളം കൊറോള സെഡാന് മോഡലുകല് തിരിച്ചുവിളിച്ചിരുന്നു. 2003 ജനുവരി-ജൂണ്‍ കാലയളവില്‍ നിര്‍മിച്ച വാഹനങ്ങളാണ് മടക്കി വിളിച്ചത്. ജപ്പാന് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട, ഹോണ്ട, നിസ്സാന്‍ തുടങ്ങിയവര്‍ ആഗോള തലത്തില്‍ 34 ലക്ഷം കാറുകളാണ് വിവിധ കാരണങ്ങളാല്‍ തിരിച്ചുവിളിച്ചത്. 2012 ഒക്ടോബറില്‍ ടൊയോട്ട 8,700 യൂണിറ്റ് കാംമൃ, കൊറോള ആള്‍ട്ടിസ് സെഡാന് മോഡലുകളാണ് പവര്‍ വിന്‍ഡോ മാസ്റ്റര്‍ സ്വിച്ച് തകരാറ് നിമിത്തം തിരിച്ചുവിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: