ന്യൂദല്‍ഹി: അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കലിലൂടെ 250 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജെറ്റ് എയര്‍വേയ്സ്. വിപണി നിയന്ത്രിതാവായ സെബിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് ഓഹരിയില്മേല് 25 ശതമാനം പൊതു പങ്കാളിത്തം വേണമെന്നതിനെ തുടര്‍ന്നാണ് പ്രമോട്ടര്‍മാരുടെ പക്കലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ശതമാനം ഓഹരികള്‍ ഈ മാസം 30 ന് അകം വിറ്റഴിക്കും.
ജെറ്റ് എയര്‍വേയ്സ് ഉടമയായ ഗോയലിന്റേയും മറ്റ് പ്രമോട്ടര്‍മാരുടേയും പക്കല്‍ 80 ശതമാനം ഓഹരിയാണുള്ളത്. ഇത്തിഹാദ് എയര്‍വേയ്സുമായി ജെറ്റ് എയര്‍വേയ്സ് ഉണ്ടാക്കിയിട്ടുള്ള ധാരണ അനുസരിച്ച് 24 ശതനമാനം ഓഹരിയാണ് ഇത്തിഹാദിന് വിറ്റഴിക്കുന്നത്. ഇതിന് പുറമെ ഓഫര്‍ ഫോര്‍ സെയില്‍ മുഖേന ഓഹരി വിറ്റഴിക്കുമ്പോള്‍ ഗോയലിന്റെ പക്കലുള്ള ഓഹരി 51 ശതമാനമായി താഴും. ഗോയലിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള തായ് വിന്‍ഡിന്റെ കൈവശമുള്ള ജെറ്റിന്റെ ഓഹരികളില്‍ 28 ശതമാനം ഗോയല്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
ഓഫര്‍ ഫോര്‍ സെയില്‍ മുഖേന ഓഹരികള്‍ വിറ്റഴിക്കുക വഴിയായി 253.1 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെബിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം നടപ്പാക്കുന്നതിലൂടെ ജെറ്റ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഏകദേശം 1.9 ബില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: