തിരുവനന്തപുരം: ഭാര്യ യാമിനി തങ്കച്ചിയുമായുണ്ടായ കുടുംബ വഴക്കിന്റെ പേരില്‍ രാജി വയ്ക്കപ്പെട്ട കെ ബി ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആര് ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് പിള്ള മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. മന്ത്രിയാകുന്നതില്‍ ഗണേഷിന് പ്രതികൂല സാഹചര്യങ്ങളില്ലെന്ന് കത്തില്‍ പറയുന്നു. അതേസമയം വിഷയത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും ബുധനാഴ്ച്ച ഇതേ കുറിച്ച് സംസാരിക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാല്‍ യുഡിഎഫിലെ ഒരു വിഭാഗം ഗണേഷിന്റെ മന്ത്രിസഭാ തിരിച്ചുവരവിനെ എതിര്‍ക്കുന്നുണ്ട്. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തിന് തടയിടാനാണ് തിടുക്കത്തിലുള്ള ഗണേഷിന്റെ മന്ത്രി സഭാ പ്രവേശനം ആവശ്യപ്പെടുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
മാണി ഗ്രൂപ്പിലെ പി സി ജോര്‍ജും മുസ്ലീം ലീഗുമടക്കം കോണ്‍ഗ്രസിലുള്ള നിരവധി പേര് ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്. നേരത്തെ ഗണേഷ് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിച്ചു കൊള്ളമെന്ന് സമ്മതിച്ചതോടെയാണ് പിള്ള അദ്ദേഹത്തെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: