ഈഡന് ഗാര്ഡന്: മുംബൈ ഇന്ത്യന്‍സിന് ആദ്യ ഐ.പി.എല്‍ കിരീടം. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് കീരീടം സ്വന്തമാക്കി. 23 റണ്‍സിനാണ് മുംബൈ ചെന്നൈയെ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റിന് 125 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന് മഹേന്ദ്ര സിംഗ് ധോണി മാത്രമേ ചെന്നൈ നിരയില്‍ തിളങ്ങിയത്. ചെന്നൈയുടെ പേര് കേട്ട ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണത് ചെന്നൈയെ മൂന്നാം ഐപിഎല്‍ കിരീടത്തില്‍ നിന്നും അകറ്റി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 32 പന്തുകളില്‍ ഏഴു ഫോറുകളും മൂന്നു സിക്സറുമടക്കം പുറത്താകാതെ 60 റണ്‍സ് വാരിയ കീ്റോണ്‍ പൊള്ളാര്‍ഡാണ് മുംബൈ ടീമിന്റെ മുഖം രക്ഷിച്ചത്. ഡെയ്ന്‍ ബ്രാവോ 4 വിക്കറ്റുകള്‍ പിഴുതു.
തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ തുടക്കം. അപാര ഫോമിലുള്ള കരീബിയന്‍ ഓപ്പണര്‍ ഡെയ്ന്‍ സ്മിത്തിനെയും (4) ആദിത്യ താരയെയും (0) നിലയുറപ്പിക്കുന്നതിന് മുന്‍പ് ചെന്നൈ കരകയറ്റി. സ്മിത്ത് മോഹിത് ശര്‍മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. താരെയെ ആല്‍ബി മോര്‍ക്കല്‍ ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2) മോര്‍ക്കല്‍ സ്വന്തം പന്തില്‍ പിടികൂടുമ്പോള്‍ മുംബൈ നടുങ്ങി. ദിനേശ് കാര്‍ത്തിക്കും (21) പ്രതീക്ഷ കാത്തില്ല പിന്നെ അമ്പാട്ടി റായിഡുവും പൊള്ളാര്‍ഡും ചേര്‍ന്നപ്പോള്‍ മുംബൈ ഇന്നിങ്ങ്സിനു ജീവന്‍വച്ചു. ഈ ജോടി 48 റണ്‍സ് സ്വരുക്കൂട്ടി. ഇന്ത്യന്‍സിന്റെ സ്കോര്‍ മൂന്നക്കം തികച്ചപ്പോള്‍ റായിഡുവിനെ (37, 4 ഫോറുകള്‍) ബ്രാവോ ഡഗ് ഔട്ടിലേക്ക് പറഞ്ഞയച്ചു. എട്ട് പന്തില്‍ മൂന്നു ബൗണ്ടറികളടക്കം 14 റണ്‍സെടുത്ത ഹര്ഭജന് സിങ്ങിനെ ബ്രാവോ മൈക്കിള്‍ ഹസിയുടെ കൈകളിലെത്തിച്ചു. പൊള്ളാര്‍ഡിനു കാര്യമായ സ്ട്രൈക്ക് കിട്ടാത്തതും അന്ത്യ ഓവറുകളില്‍ മുംബൈയുടെ സ്കോറിങ്ങിന പിന്നോട്ടടിച്ചു. എങ്കിലും ബ്രാവോ എറിഞ്ഞ 20-ാം ഓവറിലെ അവസാന രണ്ടുപന്തുകളും ഗ്യാലറിയിലെത്തിച്ച് പൊള്ളാര്‍ഡ് കണക്കുതീര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: