മരട്: യുവാക്കള്‍ക്ക് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചാലെ നാട്ടില്‍ നന്മകള് വളരുകയുള്ളു എന്ന് മന്ത്രി കെ.ബാബു. പാളം തെറ്റി സഞ്ചരിക്കുന്ന യുവാക്കളാണ് സമൂഹത്തിന് ഭീഷണിയായിമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. നെട്ടൂര്‍ റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന രക്തദാനവും, അവാര്‍ഡ് ദാനവും, പുസ്തക വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . നെട്ടൂര്‍ മഹല്ല് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈആര്‍സി പ്രസിഡന്റ് ടി.എസ്.ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഏറ്റവും കുടുതല്മാര്ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് മരട് നഗരസഭ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജനും, വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട് പുസ്തകവിതരണം കൗണ്‍സിലര്‍ സി.ഇ.വിജയനും നിര്‍വഹിച്ചു. രാവിലെ നടന്ന രക്തദാനക്യാമ്പ് പനങ്ങാട് എസ്ഐ കെ.എം.ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ടി.പി.ആന്റണി, അനീഷ് കുമാര്‍, വൈആര്‍സി സെക്രട്ടറി സെന്ഷാദ്, പി.എന്‍.ഷനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: